149 രൂപയ്ക്ക് OTT ആക്സസും, 1 GB ഡാറ്റയും; Airtelന്റെ പുതിയ പാക്കേജ്

HIGHLIGHTS

148 രൂപ പ്ലാനിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ റീചാർജ് പ്ലാൻ

Airtel അതിന്റെ OTT പ്ലാറ്റ്‌ഫോമായ എക്‌സ്ട്രീം പ്രീമിയത്തിലേക്ക് ആക്സസ് നൽകുന്നു

കൂടാതെ, 1 ജിബി ഡാറ്റയും ഇതിലൂടെ ലഭിക്കും

149 രൂപയ്ക്ക് OTT ആക്സസും, 1 GB ഡാറ്റയും; Airtelന്റെ പുതിയ പാക്കേജ്

ഏറ്റവും ആകർഷകമായ റീചാർജ് പാക്കേജുകൾ അവതരിപ്പിക്കുന്നതിന് Airtelഉം Jioഉം കിടപിടിച്ച് മത്സരിക്കുകയാണ്. അതിവേഗ ഇന്റർനെറ്റ് നൽകുന്നതിൽ റിലയൻസ് ജിയോയെ തോൽപ്പിക്കാനാകില്ലെങ്കിലും, ഭേദപ്പെട്ട വിലയിൽ മികച്ച Recharge Planകൾ നൽകുന്നതിൽ എയർടെൽ തന്നെയാണ് മുന്നിൽ.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോഴിതാ, ഭാരതി എയർടെൽ 149 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്.  ആനുകൂല്യത്തോടെയാണ് ഈ ഓഫർ എയർടെൽ നൽകുന്നതെന്ന് ആദ്യം തന്നെ പറയട്ടെ. Airtelന്റെ ഈ 149 രൂപ പ്ലാൻ അതിന്റെ 148 രൂപ പ്ലാനിൽ നിന്ന് വളരെ വ്യത്യസ്തമാണ്. കാരണം, ഇത് Internet Data മാത്രം നൽകുന്ന പ്ലാനാണ്. അതിനാൽ തന്നെ Rs.149ന്റെ പ്ലാൻ ആക്ടിവേറ്റ് ചെയ്യണമെങ്കിൽ നിങ്ങൾക്ക് അടിസ്ഥാന ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ആവശ്യമാണ്.
ടെലികോം കമ്പനി പുതുതായി ചേർത്ത ഈ 149 രൂപയുടെ പ്ലാനിനെ കുറിച്ച് കൂടുതൽ മനസിലാക്കാം.

എയർടെൽ 149 രൂപയുടെ പ്ലാനും ആനുകൂല്യങ്ങളും

എയർടെല്ലിന്റെ 149 രൂപയുടെ പ്ലാനിൽ 1 GB ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. 1GB ഡാറ്റയ്‌ക്കൊപ്പം, ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് Xstream Premium-ലേക്ക് ആക്‌സസും ലഭിക്കുന്നുണ്ട്. എയർടെൽ എക്‌സ്‌ട്രീം പ്രീമിയം എന്താണെന്നാൽ, Airtelന്റെ ഉടമസ്ഥതയിലുള്ള ഒരു സംയോജിത OTT ഉള്ളടക്ക പ്ലാറ്റ്‌ഫോമാണിത്. ഈ ഒരൊറ്റ ആപ്പിലൂടെ 15ൽപ്പരം OTT പ്ലാറ്റ്‌ഫോമുകളുടെ കണ്ടന്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.  നിങ്ങളുടെ ടാബ്‌ലെറ്റിലോ സ്‌മാർട്ട്‌ഫോണിലോ ഡെസ്‌ക്‌ടോപ്പിലോ എയർടെൽ എക്‌സ്ട്രീം പ്രീമിയത്തിൽ നിന്നുള്ള പരിപാടികൾ കാണാൻ സാധിക്കും. 

എന്തിനാണ് എയർടെലിന്റെ ഈ 149 രൂപ പായ്ക്ക്?

Airtel അതിന്റെ OTT പ്ലാറ്റ്‌ഫോമായ എക്‌സ്ട്രീം പ്രീമിയം കൂടുതൽ പ്രചാരമാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്. റിലയൻസിന് ജിയോ സിനിമ ഉള്ളത് പോലെ ഇതും വ്യാപകമാക്കുക എന്നതാണ് ലക്ഷ്യം.
149 രൂപയുടെ പ്ലാനിൽ വെറും 1 ജിബി ഡാറ്റയാണ് ടെലികോം വാഗ്ദാനം ചെയ്യുന്നത്. എയർടെൽ എക്‌സ്ട്രീം പ്രീമിയം പ്ലാറ്റ്‌ഫോമിലേക്ക് ആക്‌സസ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കാണ് ഈ പ്ലാൻ. ഇതിലൂടെ 30 ദിവസത്തേക്ക് Xstream Premiumത്തിലേക്ക് ആക്‌സസ് ലഭിക്കുമെന്ന് മാത്രമല്ല, അവർക്ക് 1 ജിബി ഡാറ്റയും ലഭിക്കും.

എന്നാൽ, നിങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമാണ്, ഇത്തരം OTT ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, 148 രൂപയുടെ ഡാറ്റ-മാത്രം ലഭിക്കുന്ന Recharge plan തെരഞ്ഞെടുക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo