ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എന്നാൽ ഇപ്പോൾ ചില സ്മാർട്ട് ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുന്നതായി റിപ്പോർട്ടുകൾ വന്നുകഴിഞ്ഞിരിക്കുന്നു .ഏറ്റവും വലിയ ബ്രാൻഡുകളായ ആപ്പിളിന്റെ അടക്കമുള്ള സ്മാർട്ട് ഫോണുകളിൽ വരെ തരത്തിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുന്നതായി റിപ്പോർട്ടുകൾ .
Survey
✅ Thank you for completing the survey!
അതായത് ആപ്പിളിന്റെ ,സാംസങ്ങിന്റെ നോക്കിയയുടെ അടക്കമുള്ള പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിലാണ് വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .വാട്ട്സ് ആപ്പ് നേരത്തെ തന്നെ പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു ഇത് .പഴയ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തും എന്ന രീതിയിൽ നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു .
ആൻഡ്രോയിഡിന്റെ 4.1 കൂടാതെ ഐ ഓ എസ് 10 മുതലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് വാട്ട്സ് ആപ്പ് സേവനങ്ങൾ ലഭിക്കുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അത്തരത്തിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നു എന്ന റിപ്പോർട്ടുകൾ ലഭിച്ച ഫോണുകൾ നോക്കാം .