നമുക്ക് അറിയാവുന്നതും കൂടാതെ അറിയാത്തതുമായി ഒരുപാടു ഓപ്‌ഷനുകളും ട്രിക്കുകളും ഉള്ള ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇവിടെ കുറച്ചു ട്രിക്കുകൾ പരിചയപ്പെടുത്തുന്നു .എന്നാൽ ചില ട്രിക്കുകൾക്ക് തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സഹായം ആവിശ്യമാണ് .
Survey
✅ Thank you for completing the survey!
ഇത്തരത്തിൽ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രമേ ഡൗൺലോഡ് ചെയ്യാവു .ഇപ്പോൾ ഇവിടെ നിന്നും എങ്ങനെയാണു നിങ്ങളുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിന്റെ ടൈപ്പ് കളർ മാറ്റുന്നത് എന്ന് നോക്കാം .അതിന്നായി WhatsBlue Text,Fancy Text + Sticker Maker പോലെയുള്ള ആപ്ലിക്കേഷന്റെ സഹായം ആവിശ്യമാണ് .ഈ ആപ്ലികേഷൻ വഴി വാട്ട്സ് ആപ്പിൽ ഫോണ്ടുകളുടെ കളറുകളിൽ മാറ്റം വരുത്താവുന്നതാണ് .
ആരും കാണാതെ മെസേജുകൾ മറച്ചുവെക്കാം വാട്ട്സ് ആപ്പിൽ
വാട്ട്സ് ആപ്പിൽ ഒരു മെസേജ് മറ്റാരും കാണാതെ വെക്കുവാൻ സാധാരണ ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നത് .എന്നാൽ ഇപ്പോൾ അത്തരത്തിൽ മെസേജുകൾ നിങ്ങൾക്ക് ഹൈഡ് ചെയ്ത് വെക്കുവാനും ഇപ്പോൾ വാട്ട്സ് ആപ്പിൽ സൗകര്യം ഉണ്ട് .വാട്ട്സ് ആപ്പിൽ അത്തരത്തിൽ നമുക്ക് അറിയാത്ത പല ട്രിക്കുകളും ഉണ്ട് .അത്തരത്തിൽ വാട്ട്സ് ആപ്പിൽ ഇപ്പോൾ നിങ്ങൾക്ക് ഒരു സ്വകാര്യ മെസേജ് മറ്റാരും കാണാതെ ഹൈഡ് ചെയ്തു വെക്കുവാനും സാധിക്കുന്നതാണ് .archive എന്ന ഓപ്‌ഷനുകളുടെ സഹായത്തോടെയാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് മെസേജുകൾ ഹൈഡ് ചെയ്‌തു വെക്കുവാൻ സാധിക്കുന്നത് .ചെയ്യേണ്ട വിധം നോക്കാം .
1.ആദ്യം തന്നെ നിങ്ങൾക്ക് ആരുടെ മെസേജ് ആണോ ഹൈഡ് ചെയ്യേണ്ടത് അതിൽ കുറച്ചു നേരം അമർത്തിപ്പിടിക്കുക
2.അതിനു ശേഷം archive എന്ന ഓപ്‌ഷനുകൾ മുകളിൽ വലതു ഭാഗത്തായി കാണുന്നതാണ്
3.archive ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ പിന്നെ ആ ചാറ്റ് ഹൈഡ് ആയി പോകുന്നതാണ്
4.ശേഷം നിങ്ങൾക്ക് Unarchive ചെയ്യാനും സാധിക്കുന്നതാണ്