വാട്ട്സ് ആപ്പിലെ ഈ പ്രശ്നങ്ങൾക്ക് ഇതാ ഒരു പരിഹാരം എത്തി
വാട്ട്സ് ആപ്പിലെ ചിത്രങ്ങൾ നിങ്ങളുടെ ഫോൺ ഗ്യാലറിയിൽ കാണുന്നില്ലേ
എന്നാൽ ഇപ്പോൾ ഈ പ്രശ്നം നമുക്ക് തന്നെ പരിഹരിക്കാം

വാട്ട്സ് ആപ്പിൽ ഒരു ട്രിക്കുകളും അതുപോലെ തന്നെ ടിപ്സുകളും ഒളിഞ്ഞുകിടപ്പുണ്ട് .എന്നാൽ അതിൽ ഉള്ള എല്ലാ കാര്യങ്ങളും നമുക്ക് അറിയണം എന്നില്ല .എന്നാൽ ഇപ്പോൾ ചില വാട്ട്സ് ആപ്പ് ഉപഭോക്താക്കൾ നേരിടുന്ന ഒരു പ്രശ്നമാണ് വാട്ട്സ് ആപ്പിലെ ഫോട്ടോകൾ നമ്മളുടെ ഗാലറിയിൽ കാണുന്നില്ല എന്ന പ്രശ്നം .എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നം നമുക്ക് തന്നെ പരിഹരിക്കാവുന്നതാണ് .ഈ പ്രശ്നങ്ങൾ ആൻഡ്രോയിഡിന്റെയും കൂടാതെ ചില ഐ ഓ എസ് ഫോണുകളിലും കണ്ടുവരാറുണ്ട് .
ഈ പ്രശ്നം പരിഹരിക്കുന്നതിനായി ആദ്യം വാട്ട്സ് ആപ്പിലെ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിലേക്കു പോകുക .അതിനു ശേഷം അവിടെ ചാറ്റ് സെറ്റിംഗ്സ് എന്ന മറ്റൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ് .അത് തിരഞ്ഞെടുക്കുക .അടുത്തതായി അവിട മീഡിയ വിസിബിലിറ്റി ടോഗിൾ കാണുന്നതാണ് ,അത് ഓൺ ആകുക .ഈ ഓപ്‌ഷനുകൾ ഓൺ ചെയ്യുന്നതോടെ നിങ്ങൾക്ക് വാട്ട്സ് ആപ്പിലെ ഇത്തരത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നതാണ് .
നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യാം
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു .നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ് .
വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .
Anoop Krishnan Experienced Social Media And Content Marketing Specialist
View full profile