Netflix, Disney Plus Hotstarൽ കാണാം വിക്രം വേദ പോലെയുള്ള നിറയെ ത്രില്ലർ ചിത്രങ്ങൾ

HIGHLIGHTS

ആക്ഷൻ- പാക്ക്ഡ് ത്രില്ലർ ചിത്രങ്ങൾ ഇഷ്ടമാണോ?

ഒപ്പം കുറച്ച് സസ്പെൻസും ട്വിസ്റ്റും കൂടി ചേർത്താലോ?

ഒടിടിയിൽ കാണാവുന്ന ത്രില്ലർ ചിത്രങ്ങൾ ഇതാ...

Netflix, Disney Plus Hotstarൽ കാണാം വിക്രം വേദ പോലെയുള്ള നിറയെ ത്രില്ലർ ചിത്രങ്ങൾ

തമിഴും കടന്ന് പ്രശംസ നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി- മാധവൻ ചിത്രം വിക്രം വേദ. ചിത്രത്തിന്റെ സംവിധായകർ പുഷ്കർ- ഗായത്രി തന്നെയാണ് ഹിന്ദിയിലേക്കും റീമേക്കിന് എത്തിച്ചത്. ബോളിവുഡി-Bollywoodൽ വിക്രം എന്ന പൊലീസ് ഓഫീസറായി സെയ്ഫ് അലി ഖാനും, വിജയ് സേതുപതി അവതരിപ്പിച്ച വേദയായി  ഹൃത്വിക് റോഷനു-Hrithik Roshanമെത്തി. 
ആക്ഷൻ- പാക്ക്ഡ് ത്രില്ലർ ചിത്രമായ Vikram Vedha ജനുവരി 9ന് ഒടിടിയിൽ റിലീസിന് എത്തുകയാണ്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
എങ്കിലും, സിനിമയുടെ കഥയും പശ്ചാത്തലവും ട്വിസ്റ്റുകളും പ്രശംസനാർഹമാണ്. ഇത്തരത്തിൽ ത്രില്ലിങ് സ്വീക്വൻസുകളും സസ്പെൻസും ആക്ഷൻ രംഗങ്ങളും പ്രവചനാതീതമായ ക്ലൈമാക്സും ചേർത്ത നിരവധി സിനിമകൾ വിവിധ OTT പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. വിക്രം വേദ പോലെ ത്രില്ലിങ് അനുഭവം നൽകുന്ന, പല ഭാഷകളിലായുള്ള സിനിമകൾ ഏതെല്ലാം ഒടിടി ആപ്പുകളിൽ കാണാമെന്ന് വായിക്കാം.

Digit.in Survey
✅ Thank you for completing the survey!

എ വെൻസ്ഡെയ്!- A Wednesday!

മുംബൈ പോലീസ് കമ്മീഷണറായി അനുപം ഖേറും ഒരു കോമൺ മാനായി നസീറുദ്ദീൻ ഷായും പ്രധാന വേഷങ്ങളിൽ എത്തിയ ബോളിവുഡ് ത്രില്ലർ ചിത്രമാണ് A Wednesday!. വിക്രം വേദ പോലെ നഖം കടിച്ച് ത്രില്ലിങ്ങാവുന്ന സീക്വൻസുകൾ സിനിമയിൽ ഉൾപ്പെടുന്നു. 
നെറ്റ്ഫ്ലിക്സിൽ സിനിമ കാണാൻ സാധിക്കും. അനുപം ഖേറിനും നസീറുദ്ദീൻ ഷായ്ക്കും പുറമെ, ജിമ്മി ഷെയർഗിൽ, ആമിർ ബഷീർ, ദീപാൽ ഷാ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സെവൻ- Seven

മോർഗൻ ഫ്രീമാൻ, കെവിൻ സ്‌പേസി, ബ്രാഡ് പിറ്റ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണ് സെവനിലെ പ്രധാന താരങ്ങൾ. 90കളെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമ, രണ്ട് ഡിറ്റക്ടീവുകളെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. പ്രവചനാതീതമായ സീക്വൻസുകൾ ഒന്നിനുപുറകെ ഒന്നായി ചേർത്ത് ത്രില്ലിങ് ക്ലൈമാക്സിലൂടെ ഹോളിവുഡ് ചിത്രം അവസാനിക്കുന്നു.
നെറ്റ്ഫ്ലിക്സിലാണ് സിനിമ ഓൺലൈനായി റിലീസ് ചെയ്തിട്ടുള്ളത്. 

ഇത്തിഫാഖ്- Ittefaq

നിയോ-നോയർ വിഭാഗത്തിൽ പെടുന്ന ബോളിവുഡ് ചിത്രമാണ് ഇത്തിഫാക്ക്. ഒരു പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുന്ന ദുരൂഹമായ കേസിലൂടെ കഥ സഞ്ചരിക്കുന്നു. അക്ഷയ് ഖന്ന, സിദ്ധാർത്ഥ് മൽഹോത്ര, സോനാക്ഷി സിൻഹ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. യുകെയിലെ പ്രശസ്തനായ എഴുത്തുകാരനായ വിക്രം സേത്തിയുടെ ഭാര്യ കാതറിൻ എന്ന സ്ത്രീയുടെ കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. സ്വന്തം ഭാര്യയെ കൊന്നതായി സംശയിക്കപ്പെടുന്ന വിക്രം പോലീസിൽ നിന്ന് ഓടി രക്ഷപ്പെടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പ്രമേയം. അപ്രതീക്ഷിതമായ കഥാസന്ദർഭങ്ങളെ Ittefaqൽ പ്രേക്ഷകൻ കണ്ടുമുട്ടുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. 

ബന്ധപ്പെട്ട വാർത്തകൾ: സൗദി വെള്ളക്ക'ക്ക് ഇനി കാത്തിരിക്കേണ്ട, ഇതാ ഒടിടിയിലേക്ക്…

തലാഷ്: ദി ആൻസർ ലൈസ് വിത്തിൻ- Talaash: The Answer Lies Within 

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ, റാണി മുഖർജി, കരീന കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ തലാഷ് ചിത്രത്തെ കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാകും. ചലച്ചിത്രതാരം അർമാൻ കപൂറിന്റെ മരണം അന്വേഷിക്കാൻ ചുമതല ലഭിക്കുന്ന ഇൻസ്പെക്ടർ സുർജൻ സിംഗ് ഷെഖാവത്തും ഇതേ സമയത്ത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന ഗുരുതരമായ ചില തിരിച്ചടികളുമാണ് കഥാപശ്ചാത്തലം. ദുരൂഹതയും സസ്പെൻസും ത്രില്ലിങ്ങും കോർത്തിണക്കിയ ചിത്രമാണ് തലാഷ് എന്ന് പറയാം. മുമ്പെല്ലാം ടെലിവിഷനിൽ മാത്രം ആസ്വദിക്കാൻ സാധിച്ചിരുന്ന ഹിന്ദി ചിത്രം Talaash ഇനി ഒടിടിയിലും കാണാം. തലാഷ്: The Answer Lies Within നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

ധ്രുവങ്ങൾ പതിനാറ്- Dhuruvangal Pathinaaru

വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട ദീപക് എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് D-16 അഥവാ ധ്രുവങ്ങൽ പതിനാറ്. അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാളത്തിന്റെ പ്രിയനടൻ റഹ്മാനാണ് തമിഴ് ത്രില്ലർ ചിത്രത്തിലെ മുഖ്യ അഭിനേതാവ്. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ എന്ന OTTയിലും ചിത്രം കാണാം.

ആരണ്യകാണ്ഡം- Aaranya Kaandam

തമിഴ് സിനിമയിലെ ആദ്യത്തെ നിയോ നോയർ ചിത്രമായി കണക്കാക്കപ്പെടുന്ന ഒരു ക്രൈം ത്രില്ലറാണ് ആരണ്യകാണ്ഡം. ജാക്കി ഷ്രോഫ് ചിത്രത്തിൽ നിർണായക കഥാപാത്രമായി എത്തുന്നു. ത്രില്ലിങ്ങും ട്വിസ്റ്റുകളും ചേർത്ത് ഒരുക്കിയ Disney Plus Hotstar-ൽ ലഭ്യമാണ്. മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരം ചിത്രത്തിൽ കാളയാർ എന്ന വേഷത്തിൽ എത്തുന്നു. രവികൃഷ്ണ, സമ്പത്ത് രാജ്, മാസ്റ്റർ വസന്ത് എന്നിവരാണ് താരനിരയിൽ ഉൾപ്പെട്ട മറ്റ് പ്രമുഖർ.

ദി ലിറ്റിൽ തിങ്സ്- The Little Things

2021ൽ പുറത്തിറങ്ങിയ ദി ലിറ്റിൽ തിങ്സിൽ ഡെൻസൽ വാഷിംഗ്ടൺ, റാമി മാലെക്, ക്രിസ് ബവർ, ജാരെഡ് ലെറ്റോ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. Netflix-ൽ ചിത്രം കാണാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo