അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വൊഡാഫോൺ ഐഡിയ

HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍

24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്

വിദേശ യാത്രകള്‍ക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ തുടര്‍ച്ചയായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ വി അവതരിപ്പിച്ചു. വിവിധ യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ 24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്. 

യുഎഇ, യുകെ. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ആസ്ട്രേലിയ, തായ്ലന്‍റ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക്  യാത്ര ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറിന് 599 രൂപ മുതല്‍ 28 ദിവസത്തിന് 5999 രൂപ വരെയുള്ള അന്താരാഷ്ട്ര റോമിങ് പദ്ധതികളാണ് ലഭ്യമായിട്ടുള്ളത്.

 വി പോസ്റ്റ് പെയ്ഡിലുള്ള ‘ഓള്‍വെയ്സ് ഓണ്’ സൗകര്യം വഴി സബ്സ്ക്രൈബ് ചെയ്ത പാക്ക് അവസാനിച്ചാല്‍ പോലും വിദേശ യാത്രയ്ക്കിടെ വന്‍ നിരക്കുകള്‍ വരുന്നത് ഒഴിവാക്കാനാവും. ഇതിനു പുറമെ റെഡ്എക്സ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും ഏഴു ദിവസം 2999 രൂപയുടെ വി അന്താരാഷ്ട്ര റോമിങ് ഫ്രീ പാക്ക് ലഭിക്കും.

വൊഡാഫോൺ ഐഡിയ നൽകുന്ന മറ്റു ഓഫറുകൾ

അധിക  ചെലവില്ലാതെ ഓരോ മാസവും 2ജിബി വരെ  അധിക ഡാറ്റ ലഭിക്കുന്നത് അടക്കമുള്ള നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് ക്യാമ്പെയിന് തുടക്കം കുറിച്ചു.  ഡാറ്റാ ഡിലൈറ്റ് ആനുകൂല്യങ്ങളോടെ ആണ് വി അണ്‍ലിമിറ്റഡ് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. മൊബൈല്‍ നമ്പറില്‍ നിന്ന് 121249 ഡയല്‍ ചെയ്തോ വി ആപ്പ് ഉപയോഗിച്ചോ ഡാറ്റാ ഡിലൈറ്റ്  അണ്‍ലോക് ചെയ്യാം. 

 ഡാറ്റാ ഡിലൈറ്റ് വഴി തങ്ങളുടെ പ്രതിദിന കോട്ടയ്ക്ക് പുറമേ ഓരോ മാസവും 2ജിബി വരെ അധിക ഡാറ്റാ അധിക ചെലവില്ലാതെ ഉപയോഗിക്കാം. രാത്രി 12 മുതല്‍ രാവിലെ 6 മണി വരെ പരിധിയില്ലാത്ത അതിവേഗ ഡാറ്റ, വാരാന്ത്യ ഡാറ്റ റോള്‍ഓവര്‍ തുടങ്ങിയവയ്ക്കു പുറമേ പുതിയ  റീചാര്‍ജ് പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

 വി ഹീറോ  അണ്‍ലിമിറ്റഡ് പ്ലാനിനെ പരിചയപ്പെടുത്താന്‍ പ്രമുഖ നടന്‍  വിനയ് പഥകിനെ അവതരിപ്പിക്കുന്ന څസിര്‍ഫ് നാം  നഹി, കാം കാ അണ്‍ലിമിറ്റഡ്چ എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.  299 രൂപയുടെ റീചാര്‍ജുകള്‍ക്കും അതിനു മുകളിലുള്ള പ്രതിദിന ഡാറ്റ ക്വാട്ട പായ്ക്കുകളിലുമാണ് വി ഹീറോ  അണ്‍ലിമിറ്റഡ് പാക്കുകള്‍ ആരംഭിക്കുന്നത്. ഹീറോ അണ്‍ലിമിറ്റഡിന് കീഴില്‍ 359 രൂപ, 409 രൂപ, 475 രൂപ എന്നിങ്ങനെ ഉയര്‍ന്ന പ്രതിദിന ഡാറ്റ ക്വാട്ടയുള്ള പുതിയ റീചാര്‍ജ് പാക്കുകളും വി അവതരിപ്പിച്ചിട്ടുണ്ട്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :