വി ഐ കൂടാതെ ജിയോ നൽകുന്ന 100 രൂപയ്ക്ക് താഴെയുള്ള പ്ലാനുകൾ

Updated on 03-Jun-2021
HIGHLIGHTS

ജിയോ ഉപഭോതാക്കൾക്കും കൂടാതെ വി ഐ ഉപഭോതാക്കൾക്കും ലഭിക്കുന്ന ചെറിയ പ്ലാനുകൾ

100 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ ഇവിടെ കൊടുത്തിരിക്കുന്നത്

 ജിയോ ഉപഭോതാക്കൾക്ക് മുൻപ് ലഭിച്ചുകൊണ്ടിരുന്ന ഒരു പ്ലാൻ ആയിരുന്നു 98 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്നത് .എന്നാൽ ഈ ഓഫറുകൾ ഇപ്പോൾ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .98 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .14 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .മുഴുവനായി 21 ജിബി ഡാറ്റയാണ് ലഭിക്കുന്നത് .

ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് ഇതാ പുതിയ രണ്ടു ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നു .39 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 69 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന രണ്ടു പ്ലാനുകളാണ് ഇപ്പോൾ ജിയോ ഫോൺ ഉപഭോതാക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ രണ്ടു ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ജിയോ അവരുടെ സൗജന്യ കോളിംഗ് നടപ്പിലാക്കിയിരുന്നു .

39 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 100 MB ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നിവയാണ് .ഈ ഓഫറുകൾക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ലഭ്യമാകുന്നത് .100 എം ബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 64 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു . 

അടുത്തതായി എത്തിയിരിക്കുന്നത് 69 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .69 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 500 MB ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നിവയാണ് .ഈ ഓഫറുകൾക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ലഭ്യമാകുന്നത് .500 എം ബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 64 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .മുഴുവനായി 7 ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .

അതുപോലെ തന്നെ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ ആണ് 99 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .99 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 1 ജിബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണു് .ഈ പ്ലാനുകൾക്ക് വൊഡാഫോൺ ഐഡിയ നൽകുന്ന 18 ദിവസ്സത്തെ വാലിഡിറ്റിയാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :