സെൽഫി പ്രേമികൾക്കായി വിവോയുടെ 20 എംപി ക്യാമറാ ഫോൺ

HIGHLIGHTS

ഈ ഫോണിന്റെ മൂൺ ലൈറ്റ് സെൽഫി ക്യാമറ കുറഞ്ഞ വെളിച്ചത്തിലും മിഴിവാർന്ന സെൽഫികൾ സമ്മാനിക്കും

സെൽഫി പ്രേമികൾക്കായി വിവോയുടെ 20 എംപി ക്യാമറാ ഫോൺ

സെൽഫി ഷൂട്ടറിനു പ്രാധാന്യം കൊടുത്തുകൊണ്ട് ഫോണുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വിവോയിൽ   നിന്നും ഒരു പുതിയ മോഡൽ കൂടി. കുറഞ്ഞ വെളിച്ചത്തിലും മിഴിവാർന്ന സെൽഫികൾ സമ്മാനിക്കുന്ന 'വിവോ  വി 5 എസ്' (Vivo V5s) എന്ന മോഡലാണ് വിവോ പുറത്തിറക്കിയത്. 

Digit.in Survey
✅ Thank you for completing the survey!

20 മെഗാപിക്സൽ   മുൻക്യാമറയുമായെത്തുന്ന ഫോണിൽ മൂൺ ലൈറ്റ് എൽ.ഇ.ഡി ഫ്‌ളാഷ് ഉൾപ്പെടുത്തിയിരിക്കുന്നത് സെൽഫി ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്നവരെ  ഏറെ  ആകർഷിക്കുമെന്നതിൽ സംശയമില്ല. മികച്ച സെൽഫി  ഷൂട്ടറിനൊപ്പം 13 മെഗാപിക്സൽ   പ്രധാനക്യാമറയും ഈ ഫോണിലുണ്ട്.

ഡി.എസ്. എൽ. ആറുകളുടേതിന് സമാനമായ ബൊക്കെ ഇഫക്ട് ഈ ഫോണിലെ ക്യാമറ നൽകുന്നുണ്ട്. ഗ്രൂപ്പ് സെൽഫികൾ പകർത്തുന്നതിനായി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പ് സെൽഫി ഫീച്ചർ വൈഡ് കാപ്ച്ചറിങ് സാധ്യമാക്കുന്നു. മീഡിയാടെക്  MT6750 പ്രോസസർ കരുത്ത് പകരുന്ന ഈ 5.5  ഇഞ്ച് ഇരട്ട സിം  ഫോണിന് 4 ജിബി റാമും  64 ജിബി ആന്തരിക സംഭരണശേഷിയുമാണുള്ളത്. 3000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന  ഈ ഫോൺ 18,990 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാവുന്നതാണ്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo