Install App Install App

ഇന്ത്യയിൽ ആദ്യമായി പുതിയ സംരഭങ്ങൾക്ക് തുടക്കമിട്ടു വി ഐ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Jun 2021
HIGHLIGHTS
  • ബിസിനസ് ഉപഭോക്താക്കള്‍ക്കായി നിയന്ത്രിത വോയ്സ് സേവനം അവതരിപ്പിച്ച് Vi

  • ഇതോടെ ഇന്ത്യയില്‍ നിയന്ത്രിത എസ്‌ഐപി സേവനം നല്‍കുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായി വോഡഫോണ്‍ ഐഡിയ മാറി

ഇന്ത്യയിൽ ആദ്യമായി പുതിയ സംരഭങ്ങൾക്ക് തുടക്കമിട്ടു വി ഐ
ഇന്ത്യയിൽ ആദ്യമായി പുതിയ സംരഭങ്ങൾക്ക് തുടക്കമിട്ടു വി ഐ

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) എന്റര്‍പ്രൈസ് വിഭാഗമായ വി ബിസിനസ്, രാജ്യത്തെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണമായും നിയന്ത്രിത വോയ്‌സ് സേവനം അവതരിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ നിയന്ത്രിത എസ്‌ഐപി സേവനം നല്‍കുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായി വോഡഫോണ്‍ ഐഡിയ മാറി.

 മിക്ക വ്യവസായങ്ങളുടെയും ഒരു പ്രധാന ബിസിനസ് റിസോഴ്‌സാണ് വോയ്‌സ് കോളുകള്‍. ഒട്ടുമിക്ക ഇന്ത്യന്‍ ബിപിഒകള്‍/കെപിഒകള്‍, ബിഎഫ്എസ്‌ഐ, ഐടി/ഐടിഇഎസ്, ടെലിമാര്‍ക്കറ്റേഴ്‌സ്, മുല്യവര്‍ധിത സേവന ദാതാക്കള്‍, കോണ്‍ഫറന്‍സ് സേവന ദാതാക്കള്‍, സമാന മേഖലകള്‍ തുടങ്ങിയവയെല്ലാം നിലവില്‍ ഒന്നിലധികം ഉടമകളില്‍ നിന്നുള്ള പരമ്പരാഗത ടിഡിഎം അടിസ്ഥാനമാക്കിയുള്ള പിആര്‍ഐ കണക്ഷനുകളെയാണ് ആശ്രയിക്കുന്നത്. മാത്രമല്ല, ഓരോ സേവനത്തിന്റെയും കാര്യക്ഷമതയെക്കുറിച്ച് വ്യക്തമായ നിരീക്ഷണവുമില്ല. വിയുടെ നിയന്ത്രിത എസ്‌ഐപിയില്‍ (എംഎസ്‌ഐപി) ഓര്‍ഗനൈസേഷനുകള്‍ക്ക് ഇപ്പോള്‍ സുരക്ഷയുടെ ഉറപ്പും അവരുടെ ശബ്ദ ഇന്‍ഫ്രാസ്ട്രക്ചര്‍ നിരീക്ഷിക്കുന്നതിനും അളക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനുമുള്ള ഒരു ജാലകവും ഉണ്ടായിരിക്കും.

 മികച്ച നിലവാരമുള്ള എസ്എല്‍എകള്‍, വോയ്‌സ് അനലിറ്റിക്‌സ്, ഗുണനിലവാര സ്‌കോറുകള്‍, സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള സവിശേഷതകള്‍ എന്നിവ ഉപയോഗിച്ച് ഉപയോക്തൃ ക്ലയന്റുകള്‍ക്ക് അവരുടെ സ്ഥിര ടെലിഫോണി നെറ്റ് വര്‍ക്കിന്റെ സമ്പൂര്‍ണ വീക്ഷണം നേടാനും ഈ സേവനങ്ങള്‍ സഹായിക്കും. ലാസ്റ്റ് മൈല്‍, വോയ്‌സ് ട്രാഫിക് എന്നിവയുടെ സജീവ നിരീക്ഷണം, പോര്‍ട്ടല്‍ വഴി വോയ്‌സ് കെപിഎകളെക്കുറിച്ചുള്ള തത്സമയ, കൃത്യമായ റിപ്പോര്‍ട്ടുകളുടെ ലഭ്യത, കസ്റ്റമര്‍ പ്രിമൈസ് ഉപകരണങ്ങളുടെ (സിപിഇ) നിരീക്ഷണവും മാനേജ്‌മെന്റും, സര്‍വീസ് ഡെസ്‌ക്ക് തുടങ്ങിയവയാണ് വി ബിസിനസ് വോയ്‌സ് സേവനത്തിന്റെ പ്രധാന സവിശേഷതകള്‍.

 വി മാനേജ്ഡ് എസ്‌ഐപി സേവനം നിലവില്‍ വന്നതോടെ, ബിസിനസുകള്‍ക്ക് അവരുടെ മൊത്തത്തിലുള്ള വോയ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ മികച്ച നിയന്ത്രണം നേടാനും, അവരുടെ ക്ലയന്റുകള്‍,  പങ്കാളികള്‍ക്കായി ശബ്ദ പ്രകടനത്തെക്കുറിച്ച് അര്‍ഥവത്തായ ഉള്‍ക്കാഴ്ചകള്‍ നേടാനും പ്രാപ്തമാക്കുന്ന സ്ഥിര ടെലിഫോണി പരിഹാരങ്ങളുടെ സിംഗിള്‍ പോയിന്റ് ഫെസിലിറ്റേറവുകയാണ് വി ബിസിനസ് എന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫീസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു. ഈ രംഗത്തെ ഏറ്റവും മികച്ച തങ്ങളുടെ സേവനനിരയില്‍, സുപ്രധാന കൂട്ടിച്ചേര്‍ക്കലാവുന്ന ബിസിനസുകള്‍ക്കായുള്ള സമഗ്ര ആശയവിനിമയ പരിഹാരങ്ങള്‍, തങ്ങളുടെ ബിസിനസ് ഉപഭോക്താക്കള്‍ക്ക്, അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന രീതി മാറ്റാന്‍ സഹായിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Vi Introduces Fully Managed Voice Service for Enterprise Customers – First time in India
Tags:
Vi Vi Offer Vi 4G Vi Unlimited Vi Unlimited 4G Plan
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Allin Exporters J66 Ultrasonic Humidifier Cool Mist Air Purifier for Dryness, Cold & Cough Large Capacity for Room, Baby, Plants, Bedroom (2.4 L)
Allin Exporters J66 Ultrasonic Humidifier Cool Mist Air Purifier for Dryness, Cold & Cough Large Capacity for Room, Baby, Plants, Bedroom (2.4 L)
₹ 1790 | $hotDeals->merchant_name
Deerma F325 5L Crystal Clear Ultrasonic Cool Mist Humidifier for Bedroom, Large Room, Office, Baby with Transparent Water Tank, Auto Shut Off, Adjustable Mist Volume, Whisper Quiet, Lasts 24 Hours
Deerma F325 5L Crystal Clear Ultrasonic Cool Mist Humidifier for Bedroom, Large Room, Office, Baby with Transparent Water Tank, Auto Shut Off, Adjustable Mist Volume, Whisper Quiet, Lasts 24 Hours
₹ 2915 | $hotDeals->merchant_name
Octopus prime New Mini Portable Wooden Humidifier Mist Maker Aroma Diffuser Ultrasonic Aroma Humidifier Light Wooden USB Diffuser for Home Office
Octopus prime New Mini Portable Wooden Humidifier Mist Maker Aroma Diffuser Ultrasonic Aroma Humidifier Light Wooden USB Diffuser for Home Office
₹ 499 | $hotDeals->merchant_name
DR PHYSIO (USA) Electric Air Compression Blood Circulation Machine Leg Calf Foot Massage Massagers For Body Pain Relief Massager  (Black)
DR PHYSIO (USA) Electric Air Compression Blood Circulation Machine Leg Calf Foot Massage Massagers For Body Pain Relief Massager (Black)
₹ 4399 | $hotDeals->merchant_name
IRIS Fitness Leg and Foot Massager  (Red)
IRIS Fitness Leg and Foot Massager (Red)
₹ 10999 | $hotDeals->merchant_name
DMCA.com Protection Status