ഫോൺ പേ, ഗൂഗിൾ പേ UPI ആപ്പുകൾക്ക് പ്രതിദിന ഇടപാട് പരിധി വരുന്നു

Nisana Nazeer മുഖേനെ | പ്രസിദ്ധീകരിച്ചു 29 Nov 2022 14:31 IST
HIGHLIGHTS
  • യുപിഎ ഇടപാടുകൾക്ക് റിസർവ്ബാങ്ക് ഓഫ് ഇന്ത്യ സമയപരിധി ഏർപ്പെടുത്തുന്നു.

  • നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ RBIയുമായി ചേർന്നാണ് ഇത് നടപ്പിലാക്കുന്നത്

ഫോൺ പേ, ഗൂഗിൾ പേ UPI ആപ്പുകൾക്ക് പ്രതിദിന ഇടപാട് പരിധി വരുന്നു
ഫോൺ പേ ഗൂഗിൾ പേ UPI ആപ്പുകൾക്ക് ഇടപാട് പരിധി വരുന്നു

യുപിഐ ഇടപാടുകൾക്ക് പരിധികൾ സൃഷ്ടിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India) തയ്യാറെടുക്കുന്നു. ഗൂഗിൾ പേ (Google Pay), ഫോൺ പേ (PhonePe) തുടങ്ങിയ യുപിഐ (UPI) ആപ്പുകളെ ഇവ ബാധിക്കും. ഉപഭോക്താക്കൾക്ക് ഈ ആപ്പുകളിൽ ദിവസേന പരിമിതമായ ഇടപാടുകൾ മാത്രമേ നടത്താനാകൂ.

യുപിഐ ആപ്പുകൾക്ക് നിയന്ത്രണം വരുന്നു?

യുപിഐ ആപ്പുകളിൽ ഇടപാട് പരിധി ഏർപ്പെടുത്താൻ നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India) ചർച്ച നടത്തി വരികയാണെന്ന് ഐഎൻഎസ് സമീപകാല റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ യുപിഐ പൈപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുന്നതിന് എൻപിസിഐ കാരണമാകുന്നു. ഡിസംബർ 31നകം പ്ലേയർ വോളിയം 30% ആയി കുറയ്ക്കാൻ  എൻപിസിഐ ലക്ഷ്യമിടുന്നു. വിപണി വിഹിതത്തിന്റെ 80 ശതമാനവും ഫോൺ പേയും ഗൂഗിൾ പേയും വഹിക്കുന്നുണ്ടെന്ന് ഐഎൻഎഎസ് റിപ്പോർട്ട് ചെയ്യുന്നു. എൻപിസിഐ ഇപ്പോൾ അത് 30% ആയി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു.

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Nisana Nazeer
Nisana Nazeer

Email Email Nisana Nazeer

WEB TITLE

UPI Apps Including Phone Pay And Google Pay May Impose Daily Transaction Limit

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ