Upcoming SmartPhones in July 2023: ജൂലൈയിൽ അവതരിപ്പിക്കാൻ പോകുന്ന മികച്ച മൂന്ന് സ്മാർട്ട്‌ഫോണുകൾ

HIGHLIGHTS

ജൂലൈയിൽ ഇന്ത്യയിൽ നിരവധി 5G സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്

ജൂലൈയിൽ പുറത്തിറങ്ങുന്ന സ്മാർട്ട്പോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

Upcoming SmartPhones in July 2023: ജൂലൈയിൽ അവതരിപ്പിക്കാൻ പോകുന്ന മികച്ച മൂന്ന് സ്മാർട്ട്‌ഫോണുകൾ

ജൂലൈയിൽ ഇന്ത്യയിൽ നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. ഇതിൽ 5G സ്മാർട്ട്ഫോണുകളാണ് കൂടുതൽ. സാംസങ്, വൺപ്ലസ്, റിയൽമി തുടങ്ങിയവയെല്ലാം ജൂലൈ മാസത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മൂന്ന് ബ്രാന്റുകളുടെയും മികച്ച സ്മാർട്ട്ഫോണുകൾ തന്നെയാണ് ജൂലൈയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഈ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം 

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy M34 

സാംസങ് ഗാലക്‌സി എം34 5ജി സ്മാർട്ട്ഫോൺ ജൂലൈ 7ന് ഇന്ത്യയിൽ അവതരിപ്പിക്കും. 120 ഹെർട്‌സ് ഡിസ്‌പ്ലേ, 6,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്‌സൽ സെൻസറും ഒഐഎസ് സപ്പോർട്ടുമുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 25W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി തുടങ്ങിയ മികച്ച സവിശേഷതകളോടെയായിരിക്കും സാംസങ്ങിന്റെ പുതിയ എം സീരീസ് ഫോൺ വരുന്നത്. ഈ ഡിവൈസിന് ഇന്ത്യയിൽ 20,000 രൂപയിൽ താഴെയായിരിക്കും വിലയെന്ന് സൂചനകൾ ഉണ്ട്. ഫോണിന്റെ ലോഞ്ച് തിയ്യതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

OnePlus Nord 3 

വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിൽ 1.5K റെസല്യൂഷനുള്ള 120Hz ഡിസ്‌പ്ലേയുണ്ടായിരിക്കുമെന്നാണ് സൂചനകൾ. 6.74 ഇഞ്ച് വലുപ്പമുള്ള AMOLED പാനലായിരിക്കും ഇത്. മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് പ്രതീക്ഷിക്കുന്നു. 8 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ ക്യാമറയുമായിരിക്കും പിന്നിൽ ഉണ്ടാവുക. 5,000mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണിൽ പ്രതീക്ഷിക്കുന്നു.

Realme Narzo 60 

1 ടിബി സ്റ്റോറേജുമായി റിയൽമി നാർസോ 60 സ്മാർട്ട്ഫോൺ വരുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. അടുത്തിടെയുള്ള പുറത്ത് വിട്ട ടീസറിൽ റിയൽമി ഇത് സംബന്ധിച്ച സൂചനകൾ നൽകിയിട്ടുണ്ട്. ഈ 5ജി ഫോണിൽ ഉപയോക്താക്കൾക്ക് 2,50,000ൽ അധികം ഫോട്ടോകൾ സൂക്ഷിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.ഫോൺ 6.43-ഇഞ്ച് ഫുൾ HD+ AMOLED 90Hz ഡിസ്‌പ്ലേയുമായി വരുമെന്നും മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. 64-മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഫോണിൽ പ്രതീക്ഷിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo