ഷെഫീക്കിന്റെ സന്തോഷം ഒടിടിയിൽ പ്രദർശനത്തിന് എത്തുന്നു
ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണിത്
സിനിമ രണ്ട് ഒടിടികളിലാണ് റിലീസ് ചെയ്യുന്നത്
2023 ഉണ്ണി മുകുന്ദന് മികച്ച തുടക്കമാണ് നൽകുന്നത്. മാളികപ്പുറം തിയേറ്ററുകളിൽ ഹിറ്റ് പ്രതികരണവുമായി മുന്നേറുകയാണ്. ഇതേ സമയത്ത്, ഉണ്ണി മുകുന്ദന്റെ (Unni Mukundan) മറ്റൊരു സിനിമ കൂടി റിലീസിന് എത്തുകയാണ്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഷെഫീക്കിന്റെ സന്തോഷം- Shefeekkinte Santhosham ഒടിടിയിൽ പ്രദർശനത്തിന് എത്തുന്നു. ഇന്ന് ജനുവരി ആറിനാണ് സിനിമ ഒടിടിയിൽ റിലീസ് (OTT release) ചെയ്യുന്നത്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സിംപ്ലി സൗത്ത്- Simply South, മനോരമ മാക്സ്- ManoramaMAX എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളാണ്. ഇക്കാര്യം നടൻ തന്നെ തന്റെ ഫേസ്ബുക്ക്- ഇൻസ്റ്റഗ്രാം പേജുകളിലൂടെ അറിയിച്ചു.
Surveyരണ്ട് ഒടിടികളിൽ ഷെഫീക്കിന്റെ സന്തോഷം
ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് സിംപ്ലി സൗത്തിലൂടെ ചിത്രം (Malayalam film) കാണാം. മനോരമ മാക്സിൽ ഇന്ത്യയിലെ പ്രേക്ഷകർക്കും ഷെഫീക്കിന്റെ സന്തോഷം ആസ്വദിക്കാം. എന്നാൽ സിംപ്ലി സൗത്തിൽ Shefeekkinte Santhosham ഇതിനോടകം തന്നെ പ്രദർശനം ആരംഭിച്ച് കഴിഞ്ഞു.
നവംബർ 25നായിരുന്നു മലയാള ചിത്രം ഷെഫീക്കിന്റെ സന്തോഷം തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ഭേദപ്പെട്ട പ്രതികരണവും ലഭിച്ചു. നവാഗതനായ അനൂപ് പന്തളമാണ് സംവിധായകൻ. ബാല, മനോജ് കെ ജയൻ, ദിവ്യാ പിള്ള, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ രണ്ട് ഗാനം ആലപിച്ചിരുന്നതും ശ്രദ്ധ നേടി. ഷാൻ റഹ്മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ സിനിമയുടെ നിർമാണം നിർവഹിച്ചതും ഉണ്ണി മുകുന്ദൻ തന്നെയാണ്. മുമ്പ് താരം മേപ്പടിയാൻ എന്ന ചിത്രം നിർമിച്ചിരുന്നു. അതിനാൽ ഇത് ഉണ്ണി മുകുന്ദന്റെ നിർമാണത്തിൽ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ്. ഷെഫീക്കിന്റെ സന്തോഷത്തിൽ താരത്തിന്റെ അച്ഛനും ഒരു വേഷം ചെയ്തിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile