DITAA 2026: അടുത്ത ഒമ്പത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ (Space Economy) 4.3 ലക്ഷം കോടി രൂപ (45 ബില്യൺ ഡോളർ) കടക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഡൽഹിയിൽ നടന്ന Digit India’s Top Appliance Awards 2026 സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ രാജ്യത്തെ സ്പേസ് ഇക്കോണമി ഏകദേശം 9 ബില്യൺ ഡോളറാണ്. ബഹിരാകാശ രംഗത്ത് ഇന്ത്യ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളും മറ്റും അടുത്ത ദശകത്തിൽ 40 മുതൽ 45 ബില്യൺ US ഡോളർ (ഏകദേശം 4.3 ലക്ഷം കോടി വരെ) ആകുമെന്നും കേന്ദ്ര മന്ത്രി വിശദമാക്കി.
Surveyപുതിയ സാങ്കേതികവിദ്യകൾ മറ്റുരാജ്യങ്ങളിൽ നിന്ന് വരുന്നതിനായി ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടെന്നും, ഇന്ത്യ തന്നെ സാങ്കേതിക മേഖലകളിൽ ആദ്യം പങ്കാളിയാകുന്നെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യയുടെ ടെക്നോളജി, സ്പേസ് ടെക്നോളജി, ബയോടെക്നോളജി എന്നിവയെ കുറിച്ചെല്ലും ഡിറ്റാ 2026 ൽ അദ്ദേഹം എന്തെല്ലാം സംസാരിച്ചുവെന്ന് ചുരുക്കത്തിൽ മനസിലാക്കാം.
Space Economy വളർച്ചയിൽ ഇന്ത്യയ്ക്ക് കുതിപ്പ്; ഡോ. ജിതേന്ദ്ര സിംഗ്
ഇന്ത്യയുടെ വളർച്ചയിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു. നിർമാണ മേഖലയിൽ നിന്ന് AI, ബയോടെക്നോളജി മേഖലകളിലേക്ക് സമ്പദ്‌വ്യവസ്ഥ ട്രാക്ക് മാറ്റുന്നതായും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ കമ്പനികളുടെ സജീവമായ ഇടപെടലുകളിലൂടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ ദ്രുതഗതിയിൽ വളർച്ചയുണ്ടായി. ഇത് ആറ് വർഷം മുൻപ് സ്വകാര്യ പങ്കാളിത്തത്തിനായി കേന്ദ്ര സർക്കാരെടുത്ത നടപടികളാണ്. രാജ്യത്തിന്റെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിൽ ഏകദേശം 9 ബില്യൺ യുഎസ് ഡോളറായി വളർന്നിട്ടുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, അടുത്ത 8 മുതൽ 9 വർഷത്തിനുള്ളിൽ ഇത് 40 മുതൽ 45 ബില്യൺ യുഎസ് ഡോളറിലേക്ക് ഉയരുമെന്ന പ്രതീക്ഷയും പങ്കുവച്ചു. സ്കൈറൂട്ട് എയ്‌റോസ്‌പേസ് പോലുള്ള സ്വകാര്യ സ്റ്റാർട്ടപ്പുകളെയും അദ്ദേഹം പ്രശംസിച്ചു.
Techonolgy അവസരങ്ങളെയും വിദ്യാഭ്യാസത്തെയും ജനാധിപത്യവൽക്കരിച്ചു!
എല്ലാവരിലേക്കും അവസരങ്ങളും വിദ്യാഭ്യാസവും തുല്യമായി ലഭ്യമാക്കാനും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ടെക്നോളജി സഹായിച്ചുവെന്ന് ഡോ ജിതേന്ദ്ര സിംഗ് വിശദീകരിച്ചു. ടെക്നോളജി വളർച്ചയ്ക്കൊപ്പം സമൂഹത്തിന്റെ മനോഭാവവും മാറേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. ഇന്ത്യയ്ക്ക് ഭാവിയിലെ സാങ്കേതിക രംഗങ്ങളിൽ മുന്നേറാൻ ആവശ്യമായ പ്രതിഭയും നവീകരണ സംവിധാനവും ശാസ്ത്രീയ ശേഷിയുമുണ്ട്. എന്നാൽ പുതിയ ആശയങ്ങളെയും വളർന്നുവരുന്ന വ്യവസായങ്ങളെയും സ്വീകരിക്കാൻ തയ്യാറാകുന്ന മാനസികാവസ്ഥ കൈവരിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Also Read: DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ
ക്വാണ്ടം ടെക്നോളജി, ബഹിരാകാശം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിൽ രാജ്യം വലിയ വളർച്ച കൈവരിച്ചുവെന്ന് കേന്ദ്രമന്ത്രി ഡിറ്റാ 2026 ചടങ്ങിൽ പറഞ്ഞു. ആഗോള നിലവാരങ്ങൾ പിന്തുടരുന്നതിനൊപ്പം ലോകത്തിന് പ്രസക്തമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന രാജ്യമായി ഇന്ത്യ വളർന്നുവെന്നും കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
