വിലകൂടിയ സ്മാർട്ട് ടിവികൾക്ക് പകരം കുറഞ്ഞ ചിലവിൽ വീട്ടിൽ ഒരു ഹോം തിയേറ്റർ സെറ്റാക്കാം. ഇതിനായി പ്രീമിയം ഫീച്ചറുകളുള്ള പ്രൊജക്റ്റർ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. Crossbeats Lumex Projector ആമസോണിൽ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. ലിവിംഗ് റൂം ഒരു യഥാർത്ഥ സിനിമാ തിയേറ്ററാക്കി മാറ്റാൻ സഹായിക്കുന്ന പ്രൊജക്റ്ററാണിത്. ആമസോണിൽ മികച്ച ബാങ്ക് ഓഫറും ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്.ക്രോസ്ബീറ്റ്സ് പ്രൊജക്റ്ററിന്റെ ഓഫറും പ്രൊജക്റ്ററിന്റെ പ്രധാന സവിശേഷതകളും അറിയാം.
SurveyCrossbeats Lumex Projector Deal Amazon
36,999 രൂപയുടെ ക്രോസ്ബീറ്റ്സ് പ്രൊജക്റ്ററിന് ആമസോണിൽ ഇപ്പോൾ പകുതി വില മാത്രമാണ് ചെലവാകുന്നത്. 57 ശതമാനം ഇളവിൽ ക്രോസ്ബീറ്റ്സ് ലുമെക്സ് ഫ്ലിക്സ് പ്രൊജക്ടർ 4K അൾട്രാ HD വാങ്ങിക്കാം. ഇത് നെറ്റ്ഫ്ലിക്സ് ഒഫിഷ്യൽ ലൈസൻസുള്ള പ്രൊജക്റ്റർ കൂടിയാണ്.
Also Read: വീണ്ടും വെറൈറ്റി! കാതിൽ നിന്ന് വീഴാത്ത ക്ലിപ്പ് ഓൺ ഇയർബഡ്ഡുമായി നതിങ്ങിന്റെ CMF Clip Pro
ആമസോൺ ഫ്രീഡം സെയിൽ പ്രമാണിച്ച് 15,999 രൂപയ്ക്കാണ് പ്രൊജക്റ്റർ വിൽക്കുന്നത്. HDFC ബാങ്ക് കാർഡിലൂടെ 1250 രൂപ ഇളവും ലഭിക്കും. ഇങ്ങനെ 15000 രൂപയിലും താഴെ ക്രോസ്ബീറ്റ്സ് ലൂമെക്സ് പ്രൊജക്റ്റർ സ്വന്തമാക്കാം. ആമസോൺ പേയിലൂടെയുള്ള പർച്ചേസിന് 479 രൂപ ക്യാഷ്ബാക്കും ലഭ്യമാകും. 562 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും പ്രൊജക്റ്ററിന് ഇപ്പോൾ ലഭ്യമാണ്.
ക്രോസ്ബീറ്റ്സ് ലുമെക്സ് ഫ്ലിക്സ് പ്രൊജക്ടർ 4K അൾട്രാ HD സവിശേഷതകൾ
ദിവസം മുഴുവൻ സിനിമകളും വെബ് സീരീസുകളും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്. കാരണം ഇതിൽ 16,000 ലൂമെൻസ് ബ്രൈറ്റ്‌നസ് ഉള്ളതിനാൽ പകൽ സമയത്തുപോലും വ്യക്തമായ വിഷ്വൽ എക്സ്പീരിയൻസ് ലഭിക്കും. HDR10+ പിന്തുണയും ക്രോസ്ബീറ്റ്സ് പ്രൊജക്റ്ററിൽ ലഭ്യമാണ്. Auto Focus, Auto Keystone Correction, Auto Screen Alignment എന്നീ സ്മാർട്ട് ഫീച്ചറുകളുണ്ട്. അതിനാൽ ഭിത്തിയിലേക്ക് സ്വയമേവ ശരിയായി ക്രമീകരിച്ച് മികച്ച ചിത്രം ഉറപ്പാക്കാനാകും. Bluetooth Speaker Mode ഇതിലുള്ളതിനാൽ പാട്ട് കേൾക്കാനും കൂടുതൽ സൌകര്യമാണ്. HDMI പോർട്ട് വഴി ഗെയിമിംഗും ഇതിൽ സാധ്യമാണ്.
Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
