Airtel ബമ്പർ ഓഫർ: മാസം 309 രൂപ! 90GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും 60 ദിവസം വാലിഡിറ്റിയിൽ

Airtel ബമ്പർ ഓഫർ: മാസം 309 രൂപ! 90GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും 60 ദിവസം വാലിഡിറ്റിയിൽ

സ്വകാര്യ കമ്പനികളുടെ റീചാർജ് നിരക്കുകൾ അൽപം കടുപ്പമാണെങ്കിലും, ശ്രദ്ധിച്ച് തെരഞ്ഞെടുത്താൽ ലാഭകരമായ പ്ലാനുകളും കണ്ടെത്താം. കുറഞ്ഞ ചിലവിൽ മികച്ച ആനുകൂല്യങ്ങൾ തിരയുന്നവർക്കായി Airtel ഇത്തരത്തിൽ മികച്ച പ്ലാൻ ഓഫർ ചെയ്യുന്നു. വലിയ തുക ഒറ്റയടിക്ക് മുടക്കാൻ താല്പര്യമില്ലാത്തവർക്ക് ഏറ്റവും അനുയോജ്യമായ ദീർഘകാല പ്ലാനാണിത്. ഇതിൽ എയർടെലിന്റെ അൺലിമിറ്റഡ് 5ജി ലഭ്യമല്ലെങ്കിലും 60 ദിവസത്തെ വാലിഡിറ്റിയും കോളിങ് സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാസച്ചെലവ് കണക്കാക്കിയാൽ വെറും 309 രൂപ മാത്രമാണ് പ്ലാനിന് ചെലവാകുന്നത്. സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഏറെ ലാഭകരമായ എയർടെൽ പ്രീ പെയ്ഡ് റീചാർജ് പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

Airtel 60 Days Plan

ദീർഘകാല വാലിഡിറ്റിയും ആവശ്യത്തിന് ഡാറ്റയും ഒന്നിച്ച് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ റീചാർജ് കണ്ണുംപൂട്ടി വാങ്ങാം. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ഒപ്പം ആകെ 90 ജിബിയും പ്ലാനിൽ ലഭിക്കും. മാസച്ചെലവ് കണക്കാക്കിയാൽ വെറും 309 രൂപ മാത്രമാണ് പ്ലാനിന്റെ ചെലവ്. കോളിങ്, ഡാറ്റ, എസ്എംഎസ് എന്നിവയ്ക്ക് പുറമെ ചില കോംപ്ലിമെന്ററി ഓഫറുകളും പ്ലാനിലുണ്ട്.

എയർടെലിന്റെ 619 രൂപ വിലയുള്ള 60 ദിവസ പ്ലാനിനെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. എന്നാൽ ഗെയിമുകൾ കളിക്കുന്നവർക്കും സ്ഥിരമായി സിനിമകൾ ഡൗൺലോഡ് ചെയ്യുന്നവർക്കും പ്ലാൻ ഗുണം ചെയ്യില്ല. കാരണം ഇതിൽ അൺലിമിറ്റഡ് 5ജി ലഭ്യമല്ല. പകരം കുറഞ്ഞ ഡാറ്റ മാത്രം ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ഈ റീചാർജ് മതിയാകും. 619 രൂപ എയർടെൽ പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

Also Read: വീട്ടിൽ തിയേറ്റർ ഒരുക്കാം! Zebronics Dolby Audio സൗണ്ട്ബാറുകൾക്ക് ആമസോണിൽ വൻ വിലക്കുറവ്

Airtel 619 Plan Benefits

  • കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ വോയിസ് കോളിങ് നടത്താം. അതും റോമിങ് സേവനമുൾപ്പെടെയുള്ള കോളിങ് സേവനമാണുള്ളത്.
  • എസ്എംഎസ്: ദിവസേന 100 സൗജന്യ എസ്എംഎസുകൾ ലഭിക്കും.
  • ഡാറ്റ: ഇതിൽ 1.5GB ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 60 ദിവസത്തേക്ക് കണക്കുകൂട്ടുമ്പോൾ ആകെ 90GB ഡാറ്റ. സോഷ്യൽ മീഡിയ ഉപയോഗത്തിനും വീഡിയോകൾ കാണുന്നതിനും ഇത് മതിയാകുന്ന ഡാറ്റയാണ്.
  • അൺലിമിറ്റഡ് 5ജി: ലഭ്യമല്ല

അധിക ഓഫറുകൾ

സോണിലൈവ് പോലുള്ള നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്സസ് നേടാനായി പ്ലാനിലൂടെ ലഭിക്കുന്ന എയർടെൽ എക്സ്ട്രീം ഓഫർ പ്രയോജനപ്പെടുത്താം. 619 രൂപ പ്ലാനിൽ സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ലഭ്യമാണ്. അഡോബ് എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷനും 12 മാസത്തേക്ക് തികച്ചും സൌജന്യമായി 619 രൂപ പ്ലാനിലൂടെ ആസ്വദിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile