വീട്ടിലെ വൈദ്യുതി ഉപയോഗിക്കാതെ ഫോൺ ചാർജാക്കിയാലോ?

HIGHLIGHTS

വീട്ടിലെ ഇലക്ട്രിക്സിറ്റി ബിൽ കുറയ്ക്കാനുള്ള ഒരു എളുപ്പവഴി അറിയാമോ?

ഫോൺ ചാർജിങ്ങിന് ഇനി അധികം വൈദ്യുതി പാഴാകില്ല...

വീട്ടിലെ വൈദ്യുതി ഉപയോഗിക്കാതെ ഫോൺ ചാർജാക്കിയാലോ?

ഫോൺ നമ്മുടെ ഒരു സന്തത സഹചാരി ആയതിനാൽ തന്നെ അതിന്റെ ഉപയോഗത്തിന് അനുസരിച്ച് ചാർജും ചെയ്യേണ്ടതായി വരും. ബാറ്ററി സേവറും പവർ ബാങ്കുമെല്ലാം കരുതിയാലും ഫോൺ ചാർജിങ്ങിന് നല്ല വൈദ്യുതി നമ്മൾ വിനിയോഗിക്കാറുണ്ട്. വീട്ടിലെ ഇലക്ട്രിക്സിറ്റി ബിൽ (Electricity bill) കുറയ്ക്കുന്നതിന് ആദ്യപടി എന്നോണം ഫോൺ ചാർജിനിടുന്നതിൽ നിയന്ത്രണം കൊണ്ടുവരാം. എങ്ങനെയെന്നോ?
വൈദ്യുതി അധികം ഉപയോഗിക്കാതെ തന്നെ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നതിനുള്ള ഒരു കുറുക്കുവിദ്യയാണ് ഇവിടെ വിശദീകരിക്കുന്നത്. 

Digit.in Survey
✅ Thank you for completing the survey!

വൈദ്യുതി ബിൽ കുറയ്ക്കാൻ…

ഇതിനായി, നിങ്ങൾക്ക് ഒരു ഉപകരണം ആവശ്യമാണ്. തുച്ഛമായ വിലയ്ക്ക് ഇത് വാങ്ങാമെന്നതും ആദ്യമേ പറയാം. ഈ ഉപകരണത്തിന്റെ വില 2000 രൂപയിൽ താഴെയാണ്. ഇത് ഉപയോഗിച്ച് ഫോൺ മാത്രമല്ല, നിങ്ങളുടെ ഇയർബഡുകൾ, നെക്ക്ബാൻഡ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും ചാർജ് ചെയ്യാം. 

വൈദ്യുതി ഉപയോഗിക്കാതെ സ്മാർട്ട്ഫോൺ ചാർജ് ചെയ്യാനുള്ള Tips

സ്മാർട്ട്ഫോണുകളും ഇയർബഡുകളും നെക്ക്ബാൻഡ് ഹെഡ്ഫോണുകളും ലാപ്ടോപ്പുകളുമെല്ലാം വൈദ്യുതി കണക്ഷനിലൂടെ ചാർജ് ചെയ്യുന്നത് കുറയ്ക്കണം. പകരം ഇവയെല്ലാം ചാർജ് ചെയ്യുന്നതിനായി നിങ്ങൾക്ക് സോളാർ പവർ ബാങ്ക് (Solar power banks) ഉപയോഗിക്കാം.
സൂര്യപ്രകാശം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സോളാർ പവർ ബാങ്കിന്റെ പ്രത്യേകതകളും നേട്ടങ്ങളും പ്രവർത്തനരീതിയും കൃത്യമായി മനസിലാക്കിയാൽ നിങ്ങളും തീർച്ചയായും ഈ ഉപായം തെരഞ്ഞെടുക്കുന്നതായിരിക്കും.
സോളാർ പവർ ബാങ്ക് ചാർജ് ചെയ്യാൻ, ഇത് വെയിലത്ത് സൂക്ഷിക്കേണ്ടത് ആവശ്യമാണ്. കുറച്ച് മണിക്കൂറുകൾക്ക് ശേഷം നിങ്ങൾക്ക് ഈ ഉപകരണം മാറ്റി വയ്ക്കാം. സാധാരണ പവർ ബാങ്കിനെ പോലെ തന്നെയാണ് Solar Power Bankഉം പ്രവർത്തിക്കുന്നത്. സോളാർ പാനൽ മാത്രമാണ് ഇതിൽ നൽകിയിരിക്കുന്നത്. അതിനാലാണ് ഈ Power Bankന് വെയിലത്ത് ചാർജ് ചെയ്യാൻ സാധിക്കുന്നത്.

Solar power bankന്റെ വില

സാധാരണ പവർ ബാങ്കിനെ അപേക്ഷിച്ച് Solar power bankന്റെ ഭാരം അൽപ്പം കൂടുതലാണ്. ഉപകരണത്തിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലാണ് ഇതിന് കാരണം. ഇത്രയധികം സ്പെഷ്യലായ Solar powerbank വാങ്ങാൻ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ  ആമസോണിലൂടെയോ ഫ്ലിപ്കാർട്ടിലൂടെയോ (Amazon and Flipkart) പർച്ചേസ് ചെയ്യാവുന്നതാണ്. 2000 രൂപ വരെയാണ് ഇതിന്റെ വില. ആമസോണിൽ നിങ്ങൾക്ക് ഓഫറിൽ വാങ്ങാം. അതായത്, 1000 രൂപ മുതൽ സോളാർ പവർ ബാങ്ക് ലഭ്യമാണ്. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo