ഈ Gmail അക്കൗണ്ടുകൾ ഉടൻ ഡിലീറ്റാകും; നിങ്ങളുടേതും ലിസ്റ്റിലുണ്ടോ? അറിയൂ…

HIGHLIGHTS

ജിമെയിലിലെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി

Gmail അക്കൗണ്ടിനൊപ്പം Google എന്തൊക്കെ ഇല്ലാതാക്കുമെന്നും അറിയൂ...

ഈ Gmail അക്കൗണ്ടുകൾ ഉടൻ ഡിലീറ്റാകും;  നിങ്ങളുടേതും ലിസ്റ്റിലുണ്ടോ? അറിയൂ…

ഇന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് Googleൽ നിന്നുള്ള ജിമെയിൽ സേവനം പ്രയോജനപ്പെടുത്തുന്നത്. എന്നാൽ ചിലരുടെയൊക്കെ അക്കൗണ്ടുകൾ വർഷങ്ങളായി ഉപയോഗിക്കാതെയും വന്നിട്ടുണ്ട്. ഇങ്ങനെയുള്ളവർക്ക് ഗൂഗിളിൽ നിന്നും പുതിയൊരു നിർദേശം വന്നിരിക്കുന്നു. 

Digit.in Survey
✅ Thank you for completing the survey!

അതായത് രണ്ട് വർഷമോ അതിൽ കൂടുതലോ നാളുകളായി ഉപയോഗിക്കാത്ത Gmail അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ Google പദ്ധതിയിടുന്നു. ജിമെയിലിലെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഉപയോക്താക്കൾക്കുണ്ടാകുന്ന അപകട സാധ്യതകൾ ഇതുവഴി കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. 

ഇത്തരത്തിൽ നീണ്ട കാലങ്ങളായി പ്രവർത്തനരഹിതമായിട്ടുള്ള Gmail അക്കൗണ്ടുകളിലെ മെയിലുകളും മറ്റും ഡിലീറ്റ് ചെയ്യുന്നതിന് 2020ൽ ഗൂഗിളിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായിരുന്നു. എങ്കിലും അന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നില്ല. ഇത്തവണ ഉപയോഗത്തിൽ ഇല്ലാത്ത അക്കൗണ്ടുകൾ തന്നെ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള നയമാണ് Google സ്വീകരിച്ചിരിക്കുന്നത്.

ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഒഴിവാക്കാനുള്ള കാരണം…

2 വർഷങ്ങളായി ഉപയോഗിക്കാത്ത അക്കൗണ്ടുകളിൽ പരിശോധനയും മറ്റും പൂർത്തിയാക്കാൻ പ്രയാസമാണെന്നാണ് വിശ്വസിക്കുന്നത്. സജീവമായുള്ള email അക്കൗണ്ടുമായി താരതമ്യം ചെയ്യുമ്പോൾ പരിശോധിക്കാനും വിശകലനും ചെയ്യാനും 10 മടങ്ങ് സാധ്യത കുറവാണ്. അതിനാൽ തന്നെ ഇങ്ങനെയുള്ള  അക്കൗണ്ടുകൾ പലപ്പോഴും അപകടസാധ്യതയുള്ളവയായിരിക്കും. ഇവയിൽ ഏതെങ്കിലും ദുരുപയോഗം ചെയ്യപ്പെടുകയോ മറ്റാർക്കെങ്കിലും ആക്സസ് ലഭിക്കുകയോ ചെയ്താൽ പല കുറ്റകൃത്യങ്ങളും നടത്തുന്നതിനും ഉപയോഗിച്ചേക്കാം. സൈബർ തട്ടിപ്പുകൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. അതിനാൽ സ്പാം മെയിലുകൾക്കും മറ്റ് തട്ടിപ്പുകൾക്കും ഉപയോഗിച്ചേക്കാമെന്ന് മുന്നിൽക്കണ്ടാണ് Gmail അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.  

Gmail മാത്രമാണോ നഷ്ടപ്പെടുന്നത്…?

ഇങ്ങനെ Gmail അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ വെറുതെ ഒരു മെയിൽ മാത്രമല്ല നിങ്ങൾക്ക് നഷ്ടമാകുക. കാരണം, ഫോണിലെ പല ആപ്പുകളും ഓൺലൈൻ സേവനങ്ങളും Gmail അക്കൗണ്ടുമായാണ് ബന്ധിപ്പിച്ചിരിക്കുക. എന്തിന് ഗൂഗിൾ പോലും ആക്സസ് ചെയ്യാൻ Gmail വേണമെന്നത് നിർബന്ധമാണ്. അതിനാൽ തന്നെ Gmail അക്കൗണ്ടിനൊപ്പം Google എന്തൊക്കെ ഇല്ലാതാക്കുമെന്നത് അറിഞ്ഞിരിക്കുക. Gmail, Docs, Drive, Meet, Calendar പോലുള്ള Google Workspace നഷ്ടമാകും. കൂടാതെ, YouTube, Google Photos എന്നിവയും ഡിലീറ്റ് ചെയ്യപ്പെടും.

എല്ലാ അക്കൗണ്ടുകൾക്കും ബാധകമാണോ?

സ്വകാര്യ Google അക്കൗണ്ടുകൾക്ക് മാത്രമാണ് Googleന്റെ ഈ പുതിയ നിയമം ബാധകമാകുന്നത്. എന്നാൽ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമായുള്ള Gmail അക്കൗണ്ടുകളെ ഇത് ബാധിക്കില്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo