Password in India: 123456… ഇന്ത്യയുടെ പ്രിയപ്പെട്ട password ഇവയെല്ലാം, ലിസ്റ്റ് പുറത്ത്

Password in India: 123456… ഇന്ത്യയുടെ പ്രിയപ്പെട്ട password ഇവയെല്ലാം, ലിസ്റ്റ് പുറത്ത്
HIGHLIGHTS

123456 എന്ന പാസ്കോഡാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്

പ്രീ-കോൺഫിഗർ ചെയ്‌ത പാസ്‌വേഡ് ആളുകൾ മാറ്റാൻ മടിക്കാറുണ്ട്

ഇങ്ങനെ അഡ്മിൻ എന്ന പാസ്‌വേഡും വ്യാപകമായി ഉപയോഗിക്കുന്നു

ലാപ്ടോപ്പുകളിലും മൊബൈലുകളിലും പേയ്മെന്റ് ആപ്പുകളിലുമെല്ലാം സേഫ്റ്റി മുഖ്യമാണെന്നിരിക്കെ password ഉപയോഗിക്കേണ്ടതും അനിവാര്യമാണ്. പേയ്മെന്റ് ആപ്പുകൾക്കെല്ലാം എളുപ്പം പിടികിട്ടാത്ത പൂട്ടിട്ടാണ് സുരക്ഷിതത്വം ഒരുക്കുന്നത്. എന്നാൽ, ഒടിടി പ്ലാറ്റ്ഫോമുകൾ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് താരതമ്യേന ദുർബലമായ പാസ്‌വേഡുകൾ ആണ് ഉപയോഗിക്കാറുള്ളതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്കാർ ഉപയോഗിക്കുന്നത് നിസ്സാരം password-കളോ?

നോർഡ്പാസ് ആണ് ഇന്ത്യയിലെ പാസ്കോഡ് ഉപയോഗത്തെ കുറിച്ചുള്ള ഡാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്. വലിയ സ്ട്രാങ് അല്ലാത്ത പാസ്‌വേഡുകൾ ഇന്ത്യക്കാർ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകളിൽ സെറ്റ് ചെയ്തിരിക്കുന്നുവെന്നും, ഇതിൽ നിരവധി പാസ്‌വേഡുകൾ നിരവധി ആളുകൾ ഉപയോഗിച്ചുവരുന്നുവെന്നും പറയുന്നുണ്ട്.

Read More: 35,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്കോഡുകളുടെ ലിസ്റ്റും വിശദാംശങ്ങളും ഇവിടെ വിവരിക്കുന്നു.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട password

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡുകളിലെ മുമ്പൻ ഒരുപക്ഷേ നിങ്ങൾക്ക് അറിയാവുന്ന പാസ്കോഡ് തന്നെയായിരിക്കും. 123456 എന്ന പാസ്കോഡാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ലോകത്തിൽ ഏകദേശം 31 ശതമാനം ആളുകൾ ഉപയോഗിക്കുന്ന പാസ്കോഡും ഇത് തന്നെ.

രണ്ടാമനാര്?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ പാസ്‌വേഡാണ് ‘അഡ്മിൻ’. കാരണം അത് സ്റ്റാൻഡേർഡ് ആയി വരുന്നതോ പലപ്പോഴും ഉപകരണങ്ങൾ വാങ്ങുമ്പോൾ മുതൽ, പ്രീ-കോൺഫിഗർ ചെയ്‌ത പാസ്‌വേഡോ ആയതിനാൽ മിക്ക ആളുകളും പിന്നീട് മാറ്റാൻ മെനക്കെടാറില്ലെന്നാണ് പറയുന്നത്.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട password
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട password

അതുപോലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മറ്റൊരു പാസ്വേഡാണ് ഇന്ത്യ@124. പാസ്കോഡായി പാസ്‌വേഡ് എന്ന വാക്ക് തന്നെ നൽകുന്നവരും ധാരാളമുണ്ട്. സമാനമായി നിങ്ങൾക്ക് ഏറ്റവും സുപരിചിതമായ ചില പാസ്‌വേഡുകൾ ഇന്ത്യക്കാർ മിക്കവരും ഉപയോഗിക്കുന്നതാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്…

123456
അഡ്മിൻ
12345678
12345
പാസ്വേഡ്
പാസ്@123
123456789
അഡ്മിൻ@123
ഇന്ത്യ@123
അഡ്മിൻ@123

എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പാസ്കോഡുകളെന്ന് നോർഡ് പാസിന്റെ റിപ്പോർട്ടിൽ പറയുന്നു.

പാസ്@1234
1234567890
Abcd@1234
സ്വാഗതം@123
Abcd@123
അഡ്മിൻ123
കാര്യനിർവാഹകൻ
പാസ്‌വേഡ്@123
പാസ്‌വേഡ്
അൺക്നോൺ

എന്നിവയാണ് ലിസ്റ്റിൽ അടുത്തതായി വരുന്ന, ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്‌വേഡുകൾ. അതുപോലെ ബ്രൗസറിൽ സേവ് ചെയ്യുന്ന പാസ്‌വേഡുകൾ ഒരിക്കലും സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ കഴിവതും ഇങ്ങനെ ഓട്ടോസേവ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പറയുന്നത്.

ഉദാഹരണത്തിന് ഇങ്ങനെ സൂക്ഷിക്കുന്ന പാസ്കോഡുകൾ ഹാക്കിങ് ചെയ്യാൻ എളുപ്പമാണെന്നും, 70 ശതമാനം പാസ്‌വേഡുകളും ഒരു സെക്കൻഡിനുള്ളിൽ മോഷ്ടിക്കപ്പെടാൻ എളുപ്പമാണെന്നും പറയുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

 
Digit.in
Logo
Digit.in
Logo