Aadhaar Card Lock: തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ബയോമെട്രിക് ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ Aadhaar സുരക്ഷിതമാക്കൂ…

Aadhaar Card Lock: തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ബയോമെട്രിക് ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ Aadhaar സുരക്ഷിതമാക്കൂ…
HIGHLIGHTS

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ആധാർ കാർഡിന് പരമാവധി സുരക്ഷ നൽകുക എന്നത് പ്രധാനമാണ്

ആധാർ കാർഡും ഡിജിറ്റലായി കൂടുതൽ സുരക്ഷയോടെ സൂക്ഷിച്ച് വയ്ക്കാനാകും

ഫിംഗർ പ്രിന്റ്, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക്‌സ് ലോക്കിലൂടെയും സുരക്ഷിതമാക്കാം

ഓരോ ഇന്ത്യൻ പൗരനും Aadhaar Card എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ല. കാരണം, ഇന്ന് ഏത് സേവനങ്ങൾക്കും ആധാർ നിർബന്ധമാണ്. പണമിടപാടുകൾക്കും സർക്കാർ സേവനങ്ങൾക്കുമെല്ലാം ആധാർ നിർണായക രേഖയാണ്. ഇത്രയും നിർണായക രേഖ മറ്റൊരാളുടെ കൈയിലെത്തുകയും അത് ദുരുപയോഗം ചെയ്യപ്പെടുകയും സംഭവിച്ചാൽ എന്തായിരിക്കും അനന്തരഫലം എന്ന് പറയേണ്ടതില്ലല്ലോ!

Aadhaar-ലെ കെണികൾ

അതിനാൽ തന്നെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ആധാർ കാർഡിന് പരമാവധി സുരക്ഷ നൽകുക എന്നത് പ്രധാനമാണ്. ഇന്ന് എല്ലാം ഡിജിറ്റലായ കാലത്ത് ആധാർ കാർഡും ഡിജിറ്റലായി കൂടുതൽ സുരക്ഷയോടെ സൂക്ഷിച്ച് വയ്ക്കാനാകും. AePS അഥവാ ആധാർ ഉപയോഗിച്ചുള്ള പേയ്മെന്റ് വരെ പ്രചാരമുള്ളതിനാൽ പുതിയതായി ചില ഓൺലൈൻ സ്കാമുകൾ പ്രചരിക്കുന്നതായും, ഇതിനെതിരെ കനത്ത സുരക്ഷാ കവചം തീർക്കണമെന്നും കേന്ദ്ര സർക്കാർ അറിയിക്കുന്നു.

Aadhaar Card Lock
Aadhaar Card Lock ബയോമെട്രിക് ഫീച്ചർ ഉപയോഗിച്ച് സുരക്ഷിതമാക്കൂ…

ബയോമെട്രിക് സുരക്ഷിതമാണോ?

ആപ്പിൾ ഫോൺ ഉപയോഗിക്കുന്നവരും ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളും എംആധാർ ആപ്പ് വഴി ആധാർ കാർഡിന് സുരക്ഷ ഒരുക്കാം. കൂടാതെ, ആധാറിന് ഫിംഗർ പ്രിന്റ്, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക്‌സ് ലോക്കിലൂടെയും സുരക്ഷിതമാക്കാം. അതായത്, ബയോമെട്രിക് വഴി ആധാർ കാർഡ് ആവശ്യമുള്ളപ്പോൾ അൺലോക്ക് ചെയ്ത് ഉപയോഗിക്കാനും, അല്ലാത്തപ്പോൾ ലോക്ക് ചെയ്യാനും ഇത് സഹായിക്കും.

Read More: Vivo Y200 5G Launch: 64MP OIS ക്യാമറയിൽ Vivo Y200 5G ഉടൻ ഇന്ത്യയിലേക്ക്…

ഇങ്ങനെ biometric ഫീച്ചർ ആധാറിൽ ഉപയോഗിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കും. അതിനാൽ ഇതുകൊണ്ടുള്ള നേട്ടമാണ് ആദ്യം വിവരിക്കുന്നത്. ബയോമെട്രിക് ഉപയോഗിച്ച് ലോക്ക് ചെയ്യുന്നവരുടെ ആധാർ കാർഡ് മറ്റൊരാൾക്കും എന്തെങ്കിലും സേവനത്തിനായി എടുത്ത് ഉപയോഗിക്കാൻ സാധിക്കില്ല.

ഈ ബയോമെട്രിക് അൺലോക്ക് ചെയ്താൽ മാത്രമേ കാർഡ് വീണ്ടും ഉപയോഗിക്കാൻ കഴിയൂ. ഇനി അഥവാ ആരെങ്കിലും നിങ്ങളുടെ കാർഡ് ഉപയോഗിക്കുന്നുണ്ടോ എന്നതും തിരിച്ചറിയാം. കാരണം, ആധാർ നമ്പർ ഉപയോഗിക്കുമ്പോൾ സ്ഥിരീകരണത്തിനായി നിങ്ങൾക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.

Aadhaar ബയോമെട്രിക് എങ്ങനെ സെറ്റ് ചെയ്യാം?

  • ഇതിനായി ആദ്യം UIDAIയുടെ www.uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം, ‘എന്റെ ആധാർ’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ‘ആധാർ സെർവീസ്’ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
  • ശേഷം, ‘ലോക്ക്/അൺലോക്ക് ബയോമെട്രിക്സ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇത് ചെയ്തുകഴിയുമ്പോൾ നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ ടാബ് തുറന്നുവരും. ഈ ടാബിൽ നിങ്ങൾക്ക് ആധാർ ബയോമെട്രിക് ലോക്ക് നൽകാൻ താൽപ്പര്യമാണോ എന്നതിന് സമ്മതം ചോദിക്കുകയാണ്. ബയോമെട്രിക് ലോക്ക് ആക്ടീവാക്കിയ ശേഷം, അത് അൺലോക്ക് ചെയ്യുന്നത് വരെ ഏതെങ്കിലും തരത്തിൽ ബയോമെട്രിക് സ്ഥിരീകരണം നടത്തില്ലെന്ന് ഇവിടെ ഉപയോക്താവ് ഉറപ്പ് നൽകണം.

  • ഇവിടെ ബോക്സിൽ ക്ലിക്ക് ചെയ്ത ശേഷം, ‘ലോക്ക്/അൺലോക്ക് ബയോമെട്രിക്സ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന്, നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. ശേഷം ‘ സെന്റ് ഒടിപി’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ഈ ഒടിപി നൽകിയ ശേഷം നിങ്ങളുടെ സ്ക്രീനിൽ ഒരു മെസേജ് വരുന്നതാണ്. ഇതുവരെയും ബയോമെട്രിക് ഫീച്ചർ ആക്ടീവ് ചെയ്തിട്ടില്ല. എന്നാൽ, ഇത് ആക്ടീവ് ചെയ്യാൻ അനുമതി കൊടുത്താൽ ലോക്കിങ് ഫീച്ചർ നിങ്ങളുടെ ആധാറിൽ പ്രവർത്തനക്ഷമമാകുമെന്നാണ് മെസേജിൽ പറയുന്നത്.

aadhaar card biometric feature online
ബയോമെട്രിക് ഫീച്ചർ ഉപയോഗിക്കുന്ന രീതി

ഇത് അംഗീകരിക്കുന്നതിനായി Enable Locking Feature എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം, ബയോമെട്രിക് ലോക്ക് ചെയ്യപ്പെടുന്നതാണ്.

ഇതേ രീതിയിൽ നിങ്ങൾക്ക് അൺലോക്ക് ഫീച്ചറും ഉപയോഗപ്പെടുത്താം. എന്നാൽ, താൽക്കാലികമായി അല്ലാതെ, ഇനി അൺലോക്ക് ഫീച്ചർ ആവശ്യമേയില്ല എന്ന് തോന്നുന്നെങ്കിൽ ഡിസെബിൾ ലോക്കിങ് ഫീച്ചർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo