1.5 ടൺ കപ്പാസിറ്റിയുള്ള TATA Portable AC നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ചൂട് കൂടുന്ന സമയത്ത് ഇപ്പോഴേ ഒരു എസി കൂളർ വാങ്ങിയാൽ അത് ബുദ്ധിപരമാണ്. അതും സാധാരണ എസി ഫിറ്റ് ചെയ്യുന്ന പോലെ ഈ പോർട്ടബിൾ എസി സ്ഥാപിക്കുന്നതിൽ വലിയ ബുദ്ധിമുട്ടില്ല. കാരണം ഇതിന് ഭിത്തി തുരക്കേണ്ട ആവശ്യമേയില്ല. വാടക വീടുകളിലോ എയർ കണ്ടീഷണർ സ്ഥിരമായി സ്ഥാപിക്കാൻ സാധിക്കാത്ത ഇടങ്ങളിലും ശരിക്കും പറ്റിയ ഓപ്ഷനാണിത്.
Survey
✅ Thank you for completing the survey!
TATA Portable AC ഓഫർ
50,000 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ടാറ്റയുടെ ക്രോമ പ്ലാറ്റ്ഫോമിൽ എസി വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. കോപ്പർ കണ്ടെൻസറുള്ള Croma 1.5 Ton Portable AC-യ്ക്കാണ് വിലക്കുറവ്. CRLA018PAA025801 എന്ന മോഡലിലുള്ള ടാറ്റയുടെ ക്രോമ പോർട്ടബിൾ എയർ കൂളറാണിത്. 2000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ക്രോമ തരുന്നു. ഇതിന് ഇപ്പോൾ ക്രോമയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം 48,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതിനേക്കാൾ ഗംഭീരം, ക്രോമ തരുന്ന ഇഎംഐ ഡീലാണ്. 2,306 രൂപയുടെ ഇഎംഐ ഓഫറാണ് ടാറ്റയുടെ ക്രോമ തരുന്നത്.
1.5 ടൺ പോർട്ടബിൾ എയർ കണ്ടീഷണറിന്റെ പ്രത്യേകത എന്തൊക്കെയെന്ന് നോക്കിയാലോ! മികച്ച താപ കൈമാറ്റത്തിനും ഡ്യൂറബിലിറ്റിയ്ക്കും ഈ എയർ കൂളർ അനുയോജ്യമാണ്. 1.5 ടൺ കപ്പാസിറ്റി ഉൾക്കൊള്ളുന്നതിനാൽ, ഇത് ഇടത്തരം മുറിയ്ക്ക് വളരെ ഇണങ്ങുന്നതാണ്.
ഈ ക്രോമ എസിയ്ക്ക് 100% കോപ്പർ കണ്ടൻസർ നൽകിയിട്ടുണ്ട്. ദീർഘകാലം നിലനിൽക്കുന്ന കണ്ടൻസെറാണിത്. 3 സ്റ്റാർ റേറ്റിങ്ങുള്ളതിനാൽ ഊർജ്ജ കാര്യക്ഷമതയ്ക്കും ഇത് കൂടുതൽ ഇണങ്ങുന്നു. കൂളിംഗ്, ഡീഹ്യൂമിഡിഫയർ, ഫാൻ, സ്ലീപ്പ് മോഡുകളിലൂടെ വിവിധ പ്രവർത്തനങ്ങൾ ഈ പേഴ്സണൽ കൂളറിലുണ്ട്.
റിമോട്ട് കൺട്രോൾ ഉപയോഗിച്ചും ഇത് പ്രവർത്തിപ്പിക്കാനാകും. ഡിജിറ്റൽ ഡിസ്പ്ലേയിലൂടെ നിങ്ങൾക്ക് താപനില വ്യക്തമായി മനസിലാക്കാം. പൊടിപടലങ്ങളെയും മറ്റ് മാലിന്യങ്ങളെയും നീക്കം ചെയ്യാൻ ഈ പോർട്ടബിൾ എസിയിൽ ഫിൽട്ടറുകളുണ്ട്. താരതമ്യേന വളരെ കുറഞ്ഞ ശബ്ദമാണ് 1.5 ടൺ ക്രോമ പോർട്ടബിൾ എസിയിലുള്ളതെന്നതും മറ്റൊരു ആകർഷകമാണ്. ഇത് വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ക്രോമയിൽ Croma 1.5 Ton Portable AC CRLA018PAA025801 എന്ന് സെർച്ച് ചെയ്യാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile