HIGHLIGHTS
വിജയ് സേതുപതിയും ഷാഹിദ് കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
ദി ഫാമിലി മാൻ വെബ് സീരീസിന്റെ സംവിധായകരാണ് Farzi ഒരുക്കിയത്
പ്രതീക്ഷിച്ചത് പോലെ ദി ഫാമിലി മാൻ വെബ് സീരീസിന്റെ സംവിധായകരുടെ പുതിയ വെബ് സീരീസും വൻ ഹിറ്റായി പ്രദർശനം തുടരുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ഹിന്ദി വെബ് സീരീസ് ഫാർസി റെക്കോർഡ് ഭേദിച്ച് മുന്നേറുന്നു. ബോളിവുഡ് താരം ഷാഹിദ് കപൂർ OTT അരങ്ങേറ്റം കുറിച്ച് സീരീസിലെ മറ്റൊരു പ്രധാന താരം തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. ഫെബ്രുവരിയിലാണ് ഈ Amazon Prime സീരീസിന്റെ സ്ട്രീമിങ് തുടങ്ങിയത്. എന്നാൽ ഏറ്റവും പുതിയ വാർത്ത ഈ Hit webseriesന്റെ പുതിയ സീസണും വരുന്നു എന്നതാണ്.
Survey'ഒരു അവാർഡ് ഷോയിലാണ് Shahid Kapoor ഇക്കാര്യം വ്യക്തമാക്കിയത്. Farziക്ക് സീസൺ 2 ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ അതിന് സമയമെടുക്കും. പോസ്റ്റ്-പ്രൊഡക്ഷന് തന്നെ ഒന്നര മുതൽ രണ്ട് വർഷം വരെ വേണം.' കൂടാതെ, 35-40 ഭാഷകളിലേക്ക് ഫർസി ഡബ്ബ് ചെയ്തിട്ടുണ്ടെന്നും രണ്ടാം സീസണിന് ഇനിയും രണ്ട് വർഷം വരെ എടുത്തേക്കാമെന്നും അദ്ദേഹം വിശദമാക്കി. ഫർസിയുടെ Sequel, സീസൺ 1 നേക്കാൾ ഗംഭീരമായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
രാജ് & ഡികെ സംവിധാനം ചെയ്ത ഒരു ക്രൈം-ത്രില്ലർ സീരീസാണ് ഫാർസി. റാഷി ഖന്നയും ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നുണ്ട്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile