Digital Paymentന് പുതിയ മുഖവുമായി Samsung വാലറ്റ് ഇന്നെത്തും

HIGHLIGHTS

സാംസങ് പേയുടെയും സാംസങ് പാസിന്റെയും സംയോജിത രൂപമാണ് സാംസങ് വാലറ്റ്

ഡിജിറ്റൽ പെയ്മെന്റുകൾക്ക് ഇത് കൂടുതൽ പ്രയോജനപ്പെടും

പാസ്‌വേഡുകൾ ഓർമിച്ച് വയ്ക്കുന്നതിനും ഇത് സഹായിക്കും

Digital Paymentന് പുതിയ മുഖവുമായി Samsung വാലറ്റ് ഇന്നെത്തും

ഇന്ത്യയ്ക്ക് കൂടുതൽ ഡിജിറ്റൽ സേവനങ്ങളുമായി എത്തുകയാണ് Samsung. ഇപ്പോഴിതാ, ഡിജിറ്റൽ പെയ്മെന്റുകൾ നടത്താനും പാസ്‍വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുന്ന സാംസങ് വാലറ്റാണ് കമ്പനി പുതിയതായി ഇന്ത്യയിൽ കൊണ്ടുവരുന്നത്. ഇത് Samsung Pay (മൊബൈൽ പേയ്‌മെന്റ് സൊല്യൂഷൻ), Samsung Pass (പാസ്‌വേഡ് മാനേജർ) എന്നിവയുടെ സംയോജിത രൂപമാണ്. അതിനാൽ നിങ്ങൾക്ക് ബാങ്ക് കാർഡുകൾ, ലോയൽറ്റി/അംഗത്വ കാർഡുകൾ, ഐഡികൾ, ബോർഡിംഗ് പാസുകൾ, ഡിജിറ്റൽ കീകൾ, ക്രിപ്‌റ്റോകറൻസി, ലോഗിൻ പാസ്‌വേഡുകൾ എന്നിവ സംഭരിക്കുന്നതിന് ഈ ഒരൊറ്റ ആപ്പ് മാത്രം മതി. പേയ്‌മെന്റ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് Samsung Walletൽ സംഭരിച്ച ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം.
ജനുവരി 30ന് ഇന്ത്യയിൽ സാംസങ് വാലറ്റുകൾ അവതരിപ്പിക്കുമെന്നാണ് പറയുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung Walletകളിലൂടെയുള്ള നേട്ടം

1. രഹസ്യ രേഖകളും കാർഡുകളും സൂക്ഷിക്കുന്നതിനുള്ള സുരക്ഷിത മാർഗം

പ്രതിരോധ-ഗ്രേഡ് തത്സമയ മൊബൈൽ സുരക്ഷ വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന നോക്സ് സുരക്ഷയുമായി സാംസങ് വാലറ്റ് സജ്ജീകരിച്ചിരിക്കുന്നു. നിങ്ങൾക്ക് സാംസങ് വാലറ്റിലെ സുരക്ഷിത ഫോൾഡറിൽ ഡ്രൈവിങ് ലൈസൻസുകളും ഐഡി കാർഡുകളും മറ്റ് രേഖകളും സുരക്ഷിതമായി സംഭരിക്കാം. 

2. പാസ്‌വേഡുകൾ ഓർക്കേണ്ടതില്ല

സ്വന്തമായി പാസ്‌വേഡുകൾ ഓർമിച്ച് വയ്ക്കുന്നതിൽ നമ്മൾ പരാജയപ്പെടാറുണ്ട്. ഇത് ഓൺലൈനിലോ ഫോണിലോ സേവ് ചെയ്ത് വയ്ക്കുന്നതും അത്ര നല്ലതല്ല. എന്നാൽ സാംസങ് വാലറ്റിലൂടെ സുരക്ഷിതമായി password സേവ് ചെയ്ത് വയ്ക്കാനും, മാസ്റ്റർ പാസ്‌വേഡ് ഉപയോഗിച്ച് റിക്കവർ ചെയ്യാനും തുടങ്ങിയ പാസ്‌വേഡ് മാനേജ്‌മെന്റും Samsung Walletലൂടെ സാധിക്കും.

3. യാത്ര ഇനി കൂടുതൽ സുഗമം

പേയ്‌മെന്റ്, password സേവിങ് പോലുള്ള ഫീച്ചറുകൾ കൂടാതെ, നിങ്ങൾ പുറത്തേക്ക് പോകുമ്പോൾ, സുഗമമായ യാത്രാനുഭവത്തിനായി ഡിജിറ്റൽ കാർ കീകൾ, ലോയൽറ്റി/അംഗത്വ കാർഡുകൾ, ബോർഡിങ് പാസുകൾ മുതലായവ കൊണ്ടുനടക്കുന്നതിനും സാംസങ് വാലറ്റ് ഉപയോഗിക്കാം.

4. നിങ്ങളുടെ ഗാലക്‌സി സ്മാർട്ട്‌ഫോണിൽ സാംസങ് വാലറ്റ് എങ്ങനെ ലഭിക്കും?

സാംസങ് വാലറ്റ് ഗാലക്‌സി സ്റ്റോറിൽ ലഭ്യമാണ്. നിങ്ങൾക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും നിങ്ങളുടെ Samsung അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനും മുകളിൽ പറഞ്ഞ Samsung Wallet ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കുന്നു. Samsung വാലറ്റ് ലഭിക്കുന്നതിന് നിങ്ങളുടെ Galaxy സ്‌മാർട്ട്‌ഫോൺ Android 9ലോ അതിന് ശേഷം വന്ന പതിപ്പിലോ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. അതായത്, സാംസങ്ങിന്റെ എ സീരീസ് ഉപയോഗിക്കുന്നവർക്ക് സാംസങ് വാലറ്റ് ലഭിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo