25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള Samsungന്റെ Galaxy A34

25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള Samsungന്റെ Galaxy A34
HIGHLIGHTS

സാംസങ് ഗാലക്‌സി A34 5ജിക്ക് 32,999 രൂപയാണ് വില

5000 mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്

ഗാലക്സി എ34 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുന്നു

പുതിയ ഗാലക്സി A34 5G സ്മാർട്ട്ഫോണുകൾ സാംസങിന്റെ സിഗ്‌നേച്ചർ ഗാലക്‌സി ഡിസൈനും നൈറ്റോഗ്രഫി പോലുള്ള പ്രീമിയം ഫീച്ചറുകളുമായാണ് വിപണിയിലേക്കെത്തുന്നത്. കുറഞ്ഞ വെളിച്ചത്തിൽ കൂടുതൽ ഷാർപ്പായ ഫോട്ടോകളും വീഡിയോകളും പകർത്താൻ നൈറ്റോഗ്രഫി സൗകര്യം സഹായിക്കുന്നു. 
IP 67 റേറ്റിങ്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, നാല് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകൾ എന്നിവയെല്ലാം ഡിവൈസുകൾ ഏറെക്കാലം ഈട് നിൽക്കാൻ കാരണമാകുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്.

സാംസങ് ഗാലക്‌സി എ34 5G (Samsung Galaxy A34 5G ) വിലയും വേരിയന്റുകളും

സാംസങ് ഗാലക്‌സി എ34 (Samsung Galaxy A34 5G ) 5G സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയും നൽകണം. മാർച്ച് 28 മുതലാണ് ഡിവൈസുകളുടെ വിൽപ്പന ആരംഭിക്കുന്നത്. സാംസങിന്റെ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിൽ നിന്നും പാർട്‌ണർ സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാൻ കഴിയും. ഇഎംഐ ഓഫറുകൾ ലഭ്യമാണ്. 

സാംസങ് ഗാലക്‌സി എ34 5G (Samsung Galaxy A34 5G) ഡിസ്പ്ലേ 

Samsung Galaxy A34 സ്മാർട്ട്ഫോൺ ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനുള്ള 6.4 ഇഞ്ച് sഅമോലെഡ് ഡിസ്പ്ലെയും ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എ34 (Samsung Galaxy A34) സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ ഓഫർ ചെയ്യുന്നു. 

സാംസങ് ഗാലക്‌സി എ34 5G (Samsung Galaxy A34 5G) പ്രോസസ്സർ 

5 nm പ്രോസസിൽ നിർമ്മിച്ച സാംസങ് ഗാലക്സി എ34 (Samsung Galaxy A34 5G) സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി 1080 ചിപ്പ്സെറ്റും ഫീച്ചർ ചെയ്യുന്നു.

സാംസങ് ഗാലക്‌സി എ34 5G (Samsung Galaxy A34 5G) ക്യാമറ 

ഗാലക്സി എ34 (Samsung Galaxy A34 5G) സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുന്നു. സാംസങ് ഗാലക്സി എ34 (Samsung Galaxy A34 5G) സ്മാർട്ട്ഫോണിൽ ഒഐഎസ് സപ്പോർട്ട് ഉള്ള 48 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. 8 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസും 5 എംപി മാക്രോ സെൻസറും ഡിവൈസിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി സെൽഫി ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു. 

സാംസങ് ഗാലക്‌സി എ34 5G(Samsung Galaxy A34 5G)  ഓപ്പറേറ്റിംഗ് സിസ്റ്റം 

ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് വരുന്ന വൺയുഐ 5.1 -ലാണ് ഡിവൈസുകൾ പ്രവർത്തിക്കുന്നത്. 

സാംസങ് ഗാലക്‌സി എ34 5G (Samsung Galaxy A34 5G) ബാറ്ററി  

5000 mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്.

Digit.in
Logo
Digit.in
Logo