ഇന്ത്യയിലെ ഏറ്റവും പുതിയ ലംബോർഗിനിയാണ് സച്ചിൻ തെണ്ടുൽക്കർ സ്വന്തമാക്കിയത്
4.18 കോടി രൂപ വില വരുന്ന വാഹനമാണിത്
ഇന്ത്യയിലെ കോടീശ്വരൻ മുകേഷ് അംബാനി പോലും വാങ്ങാത്ത കിടിലൻ ലംബോർഗിനിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ വാങ്ങിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള, വേഗതയേറിയ SUVകളിലൊന്നായ ലംബോർഗിനി യൂറസ് എസ് തെണ്ടുൽക്കർ സ്വന്തമാക്കിയ വാർത്ത ഇപ്പോൾ വൈറലാവുകയാണ്.
Surveyഫാസ്റ്റ് എക്സോട്ടിക് കാറുകളോട് ഭ്രമമുള്ള ക്രിക്കറ്റ് താരത്തിന്റെ പക്കൽ ഇതിനകം കാറുകളുടെ വൻ കളക്ഷനാണുള്ളത്. എന്നാൽ 4.18 കോടി രൂപ വില വരുന്ന ആഢംബര കാർ സാക്ഷാൽ മുകേഷ് അംബാനി പോലും സ്വന്തമാക്കുന്നതിന് മുമ്പേ താരം വീട്ടിലെത്തിച്ചു. ഡിഎൻഎയുടെ പുതിയ റിപ്പോർട്ടിലാണ് Sachin Tendulkar ലംബോർഗിനി വാങ്ങിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരുപാട് ആഢംബര വാഹനങ്ങളുടെ കളക്ഷൻ തെണ്ടുൽക്കറിന് ഉണ്ടെങ്കിലും ഇത് സച്ചിൻ തെണ്ടുൽക്കറിന്റെ ആദ്യ ലംബോർഗിനിയാണ്. മൈതാനത്ത് നീല ജേഴ്സിയും പാഡുമണിഞ്ഞെത്തി, തീപാറുന്ന ഷോട്ടുകളിലൂടെ പന്തുകളെ ഗാലറിയിലേക്ക് അടിച്ചിട്ട സച്ചിൻ തെണ്ടുൽക്കർ നീല നിറത്തിൽ തന്നെ വരുനന് Lamborghini Urus S ആണ് വാങ്ങിയത്. രാജ്യത്തെ ഏറ്റവും വിലയേറിയ വാഹനമെന്നതിനുപരി, ഇവിടുത്തെ ഏറ്റവും പുതിയ ലംബോർഗിനിയും ഇതുതന്നെ.
Urus Super SUV എന്ന ലംബോർഗിനിയുടെ പിൻഗാമിയാണ് Lamborghini Urus S. മണിക്കൂറിൽ 305 കിലോമീറ്റർ വേഗതയാണ് ഇതിനുള്ളത്. വാഹനത്തിലുള്ള ട്വിൻ-ടർബോ എഞ്ചിൻ 850 Nmൽ 2,300 rpmഉം 6,000 rpmഉം ടോർക്ക് ചെയ്യുന്നു.
മൂന്ന് ഓഫ്-റോഡ് മോഡുകളിലാണ് യൂറസ് എസ് എത്തിയിട്ടുള്ളത്. സബ്ബിയ, നീവ്, ടെറ എന്നിവ വൈവിധ്യ ഭൂപ്രകൃതിയ്ക്ക് ഇണങ്ങുന്ന രീതിയിൽ പ്രത്യേകം പ്രത്യേകം നിർമിച്ചവയാണ്. വാഹനത്തിന്റെ പുറത്ത് നൂത ബമ്പറും കൂളിങ് വെന്റുകളാൽ അലങ്കരിച്ച ബോണറ്റും വരുന്നു. ഉൾവശത്താണെങ്കിൽ, അൽകന്റാര ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്തിരിക്കുന്നു.
മുംബൈ നിരത്തുകളിൽ സവാരി ചെയ്ത ലംബോർഗിനി പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഡ്രൈവിങ് സീറ്റിൽ ക്രിക്കറ്റ് ഇതിഹാസമായിരുന്നോ എന്നത് പലർക്കും വ്യക്തമല്ല. എങ്കിലും സച്ചിന്റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള SRT സ്‌പോർട്‌സ് മാനേജ്‌മെന്റ് എന്ന കമ്പനിയുടെ രജിസ്‌ട്രേഷൻ നമ്പറായിരുന്നു ലംബോർഗിനി യൂറസ് Sന് ഉണ്ടായിരുന്നത്. ആദ്യമായാണ് തെണ്ടുൽക്കർ ലംബോർഗിനിയെ തെരഞ്ഞെടുക്കുന്നത്.
എന്നാൽ താരത്തിന്റെ BMWയോടുള്ള കമ്പം പ്രസിദ്ധമാണ്. BMW 7-Series Li, BMW X5M, BMW i8, BMW 5-സീരീസുകളെല്ലാം താരം തന്റെ കളക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തിനേറെ പറയുന്നു, BMWവിനോടുള്ള ഭ്രമത്താൽ സച്ചിൻ ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാകുന്നതിന് വളരെ മുന്നേ ബിഎംഡബ്ല്യു X5M സ്വകാര്യമായി ഇറക്കുമതിയും ചെയ്തിരുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile