4,000 രൂപയുടെ ഇയർഫോണുകളും ഹെഡ്ഫോണുകളും 1,500 രൂപ നിരക്കിൽ; Amazonൽ

HIGHLIGHTS

ജനുവരി 15 മുതൽ 20 വരെയാണ് ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ

വമ്പിച്ച വിലക്കിഴിവിൽ ഇയർഫോണുകളും ഹെഡ്ഫോണുകളും ആമസോണിൽ നിന്ന് ലഭിക്കുന്നു

1,500 രൂപയിൽ കുറവായി ഈ ഹെഡ്ഫോണുകൾ വാങ്ങാം

4,000 രൂപയുടെ ഇയർഫോണുകളും ഹെഡ്ഫോണുകളും 1,500 രൂപ നിരക്കിൽ; Amazonൽ

Amazon republic day sale 2023നായി കാത്തിരുന്ന ഉപഭോക്താവാണോ നിങ്ങളും? എല്ലാവർഷവും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളാണ് ആമസോൺ സെയിലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 
സ്‌മാർട്ട്‌ഫോണുകളും, ടാബ്‌ലെറ്റുകളും, ടെലിവിഷനും, ഇയർഫോണുകളും, ഹെഡ്‌ഫോണുകളും, ഇയർബഡുകളുമെല്ലാം വമ്പിച്ച വിലക്കിഴിവിൽ ആമസോണിന്റെ റിപ്പബ്ലിക് സെയിലിൽ വിറ്റഴിക്കുകയാണ്.
ഈ വർഷത്തെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 15ന് ആരംഭിച്ച് ജനുവരി 20 വരെ നീളുന്നു. 
ഈ സ്പെഷ്യൽ സെയിൽ മാമാങ്കത്തിൽ അത്യാകർഷകമായ വിലയിൽ ഹെഡ് ഫോണുകളും ഇയർഫോണുകളും വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ വാങ്ങിയാലുള്ള നേട്ടം?

നിലവിൽ നിങ്ങളുടെ കൈയിലുള്ള ഹെഡ്ഫോണിലെ ഓഡിയോ അനുഭവം അത്ര മികച്ചതല്ല എന്ന് തോന്നിയാൽ, അത് അപ്‌ഗ്രേഡ് ചെയ്യാനോ ഒരു പുതിയ ജോടി ബ്ലൂടൂത്ത് ഇയർബഡുകൾ വാങ്ങാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. അതുമല്ലെങ്കിൽ, പ്രിയപ്പെട്ടവർക്ക് അവരുടെ പിറന്നാളിന് ഗിഫ്റ്റായി നൽകാൻ ആഗ്രഹിക്കുന്നുവെങ്കിലും ഈ അവസരം പാഴാക്കേണ്ട. 
ഇപ്പോൾ മികച്ച വിലക്കിഴിവിൽ ഹെഡ്ഫോണും ഇയർഫോണും വാങ്ങിവക്കാവുന്നതാണ്. ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും, റേറ്റിങ് അധികമായി ലഭിച്ചിട്ടുള്ളതും, ജനപ്രിയവുമായ ഹെഡ്‌ഫോണുകളും ഇയർഫോണുകളുമാണ് ഇവിടെ വിവരിക്കുന്നത്.

ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ നിന്ന് ഇപ്പോൾ വാങ്ങാവുന്നത്…

1. boAt Rockerz 255 Pro+ ഇൻ-ഇയർ ബ്ലൂടൂത്ത് ഇയർഫോണുകൾ

BoAtന്റെ ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ നെക്ക്ബാൻഡുകളിൽ ഒന്നാണിത്. 10 മിനിറ്റ് ചാർജ് ചെയ്താൽ 10 മണിക്കൂർ വരെ ഉപയോഗിക്കാം, അതും തുടർച്ചയായി. 
കൂടാതെ ഇതിന് ഫുൾ ചാർജ് ഉണ്ടെങ്കിൽ 40 മണിക്കൂർ പ്ലേബാക്ക് സമയവും ലഭിക്കുന്നതാണ്. 10mm സൗണ്ട് ഡ്രൈവറുകളുള്ള IPX7-റേറ്റഡ് ഇയർഫോണുകളാണ് ബോട്ട് റോക്കേഴ്സ് 255 പ്രോ പ്ലസ്. 3,990 രൂപയുടെ ഹെഡ്ഫോൺ 1,099 രൂപയ്ക്ക് ലഭിക്കും. Buy now 

2. boAt Airdopes 181 ഇൻ-ഇയർ ട്രൂലി വയർലെസ് ഇയർബഡുകൾ

ആമസോണിൽ വളരെ പ്രചാരമുള്ള boAtന്റെ വയർലെസ് ഇയർഫോണാണിത്. എയർഡോപ്‌സ് 181 ബഡ്‌സ് റീചാർജ് ചെയ്യുമ്പോഴും 4 മണിക്കൂർ വരെ തുടർച്ചയായ പ്ലേബാക്ക് സമയം നൽകിയിരിക്കുന്ന ചാർജിങ് കെയ്‌സിനൊപ്പം മൊത്തം 20 മണിക്കൂർ പ്ലേബാക്കും ഇതിനുണ്ട്. ഈ വയർലെസ് ഇയർഫോണുകൾക്ക് 10mm, സൗണ്ട് ഡ്രൈവറുകൾ ഉണ്ട്. 2,990 രൂപയുടെ ഹെഡ്സെറ്റ് നിങ്ങൾക്ക് ഓഫറിൽ വെറും 1,299 രൂപയ്ക്ക് വാങ്ങാം. Buy now

3. boAt Airdopes 141 വയർലെസ് ഇൻ-ഇയർ ഇയർബഡുകൾ

boAtന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വയർലെസ് ഇയർബഡുകളിൽ ഒന്നാണിത്. ആമസോണിന്റെ ബെസ്റ്റ് സെല്ലറായും അംഗീകരിക്കപ്പെട്ട ബോട്ട് എയർഡോപ്‌സ് 141 ബഡ്‌സിന് മൊത്തം 42 മണിക്കൂർ പ്ലേ ടൈമുണ്ട്. 8 mm ഡ്രൈവറുകൾക്കൊപ്പം, ഈ വയർലെസ് ഇയർബഡുകൾ മികച്ച സംഗീതാനുഭവം നൽകുന്നു. കൂടാതെ, ഓരോ ഇയർബഡിലും ഒരു ബിൽറ്റ്-ഇൻ മൈക്കും ENx എൻവയോൺമെന്റൽ നോയ്‌സ് കാൻസലേഷൻ സാങ്കേതികവിദ്യയും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ വോയ്‌സ് കോളുകൾക്കിടയിൽ നിങ്ങളുടെ ശബ്‌ദം സുഗമമായി കേൾക്കാൻ ഇത് അത്യധികം മികച്ചതാണ്.
4,490 രൂപയുടെ boAt Airdopes 141 നിങ്ങൾക്ക് 74 ശതമാനം വിലക്കിഴിവിൽ 1,149 രൂപയ്ക്ക് വാങ്ങാം. Buy now

4. റിയൽമി ബഡ്സ് വയർലെസ് 2S ഇൻ-ഇയർ ബ്ലൂടൂത്ത് ഇയർഫോണുകൾ

Realme Buds Wireless 2sൽ മികച്ച ശബ്ദത്തിനും ബാസിനും വേണ്ടി 11.2mm ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുൾ ചാർജിൽ നിങ്ങൾക്ക് 24 മണിക്കൂർ പ്ലേബാക്ക് സമയം ലഭിക്കും. ഇരട്ട ഡിവൈസ് ഫാസ്റ്റ് സ്വിച്ചിങ്, വോയ്‌സ് അസിസ്റ്റൻസ്, AI ENC നോയ്‌സ് കാൻസലേഷൻ പോലുള്ള സവിശേഷ ഫീച്ചറുകൾ ഇതിലുണ്ട്. 2,999 രൂപയുടെ റിയൽമി ഇയർഫോണുകൾ വെറും 1,299 രൂപയ്ക്ക് ആമസോണിൽ നിന്ന് ലഭിക്കുന്നു. Buy Now

5. ഓപ്പോ എൻകോ M32 ബ്ലൂടൂത്ത് വയർലെസ് ഇയർ ഇയർബഡുകൾ

Oppo Enco M32 വയർലെസ് ഇയർബഡുകളിൽ മികച്ച ശബ്‌ദ നിലവാരത്തിനും ശക്തമായ ബാസിനും വേണ്ടി 10 mm ഡൈനാമിക് ഡ്രൈവറുകൾ ഉൾപ്പെടുന്നു. ഫുൾ ചാർജിൽ നിങ്ങൾക്ക് 28 മണിക്കൂർ പ്ലേബാക്ക് സമയം ലഭിക്കും. 20 മണിക്കൂർ പ്ലേബാക്ക് സമയം നൽകുന്ന 10 മിനിറ്റ് ചാർജിനൊപ്പം ഇത് വേഗത്തിൽ ചാർജ് ചെയ്യുന്നു. ഇത് ബ്ലൂടൂത്ത് 5.0 പിന്തുണയ്‌ക്കുകയും കുറഞ്ഞ ലേറ്റൻസി ഓഡിയോ നൽകുകയും ചെയ്യുന്നു.  2,999 രൂപയാണ് Oppo Enco M32യുടെ വിപണി വിലയെങ്കിൽ 1,499 രൂപയ്ക്ക് ഇത് ലഭിക്കുന്നതാണ്. Buy Now

6. Mivi Duopods M80 ബ്ലൂടൂത്ത് വയർലെസ്

ഏറ്റവും ജനപ്രിയമായ mivi വയർലെസ് ഇയർബഡ്ഡുകളും ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ മികച്ച വിലക്കിഴിവിൽ വാങ്ങാം. 
Mivi DuoPods M80 ബ്ലൂടൂത്ത് 5.0 ഉപയോഗിക്കുന്നത് ശക്തവും കൂടുതൽ വിശ്വസനീയവുമായ കണക്ഷനാണ്. ഈ ഹെഡ്‌ഫോണുകൾക്ക് 30 മണിക്കൂർ ബാറ്ററി ലൈഫ് ഉണ്ട്. ധാരാളം ബാസും വ്യക്തമായ ശബ്ദവും സൃഷ്ടിക്കുന്ന വലിയ 13 mm സൗണ്ട് ഡ്രൈവറുകൾ ഇതിലുണ്ട്. 5,999 രൂപയുടെ Mivi Duopods M80 ബ്ലൂടൂത്ത് വയർലെസ് ഇപ്പോൾ 1,999 രൂപയ്ക്ക് വാങ്ങാം. Buy Now

7. നോയിസ് ബഡ്സ് Vs104 ട്രൂലി വയർലെസ് ഇയർബഡ്സ്

ഈ നോയിസ് ഇയർഫോണുകൾക്ക് മൊത്തം 30 മണിക്കൂർ പ്ലേ ടൈമുണ്ട്. 13 mm ഓഡിയോ സ്പീക്കറുകളും മികച്ച ബാസും വൃക്തമായ ശബ്ദ സവിശേഷതകളും ഇതിൽ വരുന്നു. 10 മിനിറ്റ് ചാർജിങ്ങിനൊപ്പം ഈ ഇയർബഡുകൾക്ക് 150 മിനിറ്റ് പ്ലേടൈം ഉപയോഗിക്കാനാകുന്ന ഒരു ഇൻസ്റ്റാചാർജ് സവിശേഷതയുണ്ട്. ഈ ബ്ലൂടൂത്ത് ഇയർഫോണുകളിൽ ഓരോ ഇയർബഡിലും രണ്ട് മൈക്കുകൾ ഉൾപ്പെടുന്നു.  3,499 രൂപ വില വരുന്ന ഇയർഫോണുകൾ ഇപ്പോൾ വെറും 1,299 രൂപയ്ക്ക് Amazonലൂടെ സ്വന്തമാക്കാം. Buy Now

 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo