3 മണിക്കൂർ 1.7 മില്യൺ വ്യൂസ് ശങ്കറിന്റെ 2.0 ടീസർ

HIGHLIGHTS

യൂട്യൂബ് റെക്കോർഡ് മറികടക്കാൻ വിസ്മയം തീർത്തു സൂപ്പർ സ്റ്റാറിന്റെ 2.0 ടീസർ എത്തി

സൂപ്പർ സ്റ്റാറിന്റെ നമ്മൾ എല്ലാവരും കാത്തിരുന്ന 2.0 എന്ന സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവിടുകയുണ്ടായി .എല്ലാത്തരത്തിലും അതിശയിപ്പിക്കുന്ന ടീസർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .സൂപ്പർ സ്റ്റാർ സൂപ്പർ സ്റ്റാറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണിത് .എന്നാൽ ഇന്ന് രാവിലെ 9 മണിയ്ക്ക് പുറത്തിവിട്ട ടീസറിന് ഇതുവരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .

ഇതുവരെ യൂട്യൂബിൽ 1,745,595 ക്ഷം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത് .കൂടാതെ 237K ലൈക് 17 കെ ഡിസ്‌ലൈക്ക് എന്നിവയാണ് ഇതിനു ലഭിച്ചിരിക്കുന്നത് .AR റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ശങ്കർ ആണ് .സിനിമയുടെ ടീസറിൽ സ്മാർട്ട് ഫോണുകൾ വാനിഷ് ആകുന്നതിനെകുറിച്ചാണ് കാണിച്ചിരിക്കുന്നത് .എന്തായാലൂം ഒരു ടെക്ക് റിലേറ്റഡ് സിനിമതനെയാണ് ഇത് എന്ന് നമുക്ക് ഉറപ്പിക്കാം .

സിനിമയിൽ ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട് എന്നതും ഏറെ ശ്രദ്ധേയമായതാണ് .സൂപ്പർ സ്റ്റാറിന്റെ കാലയുടെ യൂട്യൂബ് റെക്കോർഡുകൾ റോബോട്ട് തകർക്കും എന്നതിൽ യാതൊരു സംശയവും വേണ്ട .

തമിഴ് കൂടാതെ തെലുഗു ,ഹിന്ദി എന്നി ഭാഷകളിലും ശങ്കറിന്റെ 2.0 പുറത്തിറങ്ങുന്നുണ്ട് .ബാഹുബലിയ്ക്ക് ശേഷം സൗത്ത് ഇന്ത്യയിൽ നിന്നും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രംകൂടി എത്തുന്നു എന്നൊരു പ്രതേകതകൂടിയുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :