30,000ത്തിന് മുകളിലോ Redmi കെ 60 സീരീസ് ഫോണുകൾ!

30,000ത്തിന് മുകളിലോ Redmi കെ 60 സീരീസ് ഫോണുകൾ!
HIGHLIGHTS

റെഡ്മി കെ 60 യുടെ വില ഷവോമി വെളിപ്പെടുത്തി

ഈ സീരീസ് 2023 ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും

റെഡ്മി കെ 60 സീരീസിന്റെ വില 30,000 രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് ഷവോമി പറയുന്നു.

റെഡ്മി നോട്ട് 12 സീരീസിന്റെ ലോഞ്ച് വേളയിലാംണ് റെഡ്മി കെ 60 (Redmi K60) യുടെ വില ശ്രേണി വെളിപ്പെടുത്തിയത്. റെഡ്മി കെ 60 (Redmi K60)  സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇത് 2023 ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.  റെഡ്മി കെ 60 (Redmi K60) ലൈനപ്പിൽ മൂന്ന് പ്രീമിയം സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്നു; റെഡ്മി കെ60 (Redmi K60) , റെഡ്മി കെ60 പ്രോ (Redmi K60 pro),  റെഡ്മി കെ60ഇ (Redmi K60 E) .

റെഡ്മി കെ 60 (Redmi K60) യുടെ ഇന്ത്യൻ വില 30,000 രൂപയാണ്. അതേസമയം റെഡ്മി കെ 60 പ്രോ(Redmi K60 Pro) യും റെഡ്മി കെ 60 ഇ(Redmi K60 E) യും 40,000 രൂപയ്ക്കും 26,000 രൂപയ്ക്കും ലഭ്യമാണ്. റെഡ്മി കെ 60 (Redmi K60) സീരീസിന്റെ വില 30,000 രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് Xiaomi-യിൽ നിന്നും അറിയാൻ കഴിഞ്ഞു.

റെഡ്മി കെ 60 (REDMI K60) സീരീസ് സ്പെസിഫിക്കേഷനുകൾ 

റെഡ്മി കെ 60 (REDMI K60): 120Hz റിഫ്രഷ് റേറ്റും ഡോൾബി വിഷൻ പിന്തുണയും വാഗ്ദാനം ചെയ്യുന്ന 6.6 ഇഞ്ച് 2K AMOLED ഡിസ്പ്ലേയുമായാണ് റെഡ്മി K60 വരുന്നത്. Qualcomm Snapdragon 8 Gen 1 ചിപ്‌സെറ്റുമായി വരുന്ന സ്മാർട്ട്‌ഫോൺ Android 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500mAH ബാറ്ററിയാണ് റെഡ്മി കെ60യിൽ ഉണ്ട് എന്ന് അവകാശപ്പെടുന്നത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു.

റെഡ്മി കെ 60 പ്രോ (Redmi K60 Pro)

പ്രൊസസർ ഒഴികെയുള്ള സവിശേഷതകളിൽ റെഡ്മി കെ 60 പ്രോയും റെഡ്മി കെ 60 യുമായി വളരെ സാമ്യമുള്ളതാണ്. റെഡ്മി കെ 60 പ്രോ (Redmi K60 Pro) Qualcomm Snapdragon 8 Gen 2 പ്രോസസറുമായാണ് വരുന്നത്. 54 മെഗാപിക്സൽ പ്രൈമറി ക്യാമറയും 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നു.

റെഡ്മി കെ60ഇ (REDMI K60E)

റെഡ്മി കെ60ഇ (Redmi K60E) MediaTek Dimensity 8200 SoC-യുമായി വരുന്നു, Android 12, MIUI 13 എന്നിവയിൽ പ്രവർത്തിക്കുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. റെഡ്മി കെ60ഇയിൽ 48എംപി പ്രൈമറി ക്യാമറയും 8എംപി അൾട്രാ വൈഡ് ലെൻസും 2എംപി മാക്രോ ലെൻസുമുണ്ട്. കൂടാതെ, 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500mAH ബാറ്ററിയുമായാണ് ഈ ഉപകരണം വരുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo