അമ്പരിപ്പിക്കുന്ന വിലയിൽ എത്തിയ റിയൽമി ടെലിവിഷനുകൾ ഇന്ന് സെയിലിനു എത്തും

HIGHLIGHTS

റിയൽമിയുടെ ഡോൾബി വിഷൻ 4കെ ടെലിവിഷനുകളും ആണ് പുറത്തിറക്കിയിരിക്കുന്നത്

ഈ ടെലിവിഷനുകളുടെയും കൂടാതെ സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്നതാണ്

ഇതാ റിയൽമിയുടെ പുതിയ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .റിയൽമിയുടെ സ്മാർട്ട് ഫോണുകളും കൂടാതെ റിയൽമിയുടെ പുതിയ ടെലിവിഷനുകളും ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .റിയൽമിയുടെ എക്സ് 7 മാക്സ് എന്ന സ്മാർട്ട് ഫോണുകളും കൂടാതെ റിയൽമിയുടെ ഡോൾബി വിഷൻ 4കെ ടെലിവിഷനുകളും ആണ് പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഈ ടെലിവിഷനുകളുടെയും കൂടാതെ സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്നതാണ് 

ടെലിവിഷനുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 43 ഇഞ്ചിന്റെ കൂടാതെ 50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ രണ്ടു മോഡലുകളിലും എടുത്തു പറയേണ്ടത് ഇതിന്റെ ഡോൾബി വിഷൻ 4 കെ ഡിസ്‌പ്ലേയും കൂടാതെ ഡോൾബി  Atmos ഓഡിയോ സിസ്റ്റവും ആണ് .

അതുപോലെ തന്നെ മറ്റൊരു പ്രധാന സവിശേഷത ഇടതു പറയേണ്ടത് ഇതിന്റെ ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കൺട്രോൾ സിസ്റ്റം തന്നെയാണ് അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയാണ് ഇതിനെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .വില നോക്കുകയാണെങ്കിൽ 43 ഇഞ്ചിന്റെ മോഡലുകൾക്ക് 27999 രൂപയും 50 ഇഞ്ചിന്റെ മോഡലുകൾക്ക് 39999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :