Digit.in

വിലയൊതുഛം !! 10ഇഞ്ചിൽ റിയൽമിയുടെ ആദ്യത്തെ പാഡ് പുറത്തിറക്കി

Highlights

റിയൽമിയുടെ ആദ്യത്തെ ടാബ് ലെറ്റുകൾ വിപണിയിൽ ഇതാ അവതരിപ്പിച്ചു

10 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Realme Pad ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്ത്

രണ്ടു വേരിയന്റുകളിൽ ഇത് വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

വിലയൊതുഛം !! 10ഇഞ്ചിൽ റിയൽമിയുടെ ആദ്യത്തെ പാഡ് പുറത്തിറക്കി

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇതാ പുതിയ പാഡുകളും വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Realme Pad എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ Realme Pad ന്റെ ഏറ്റവും പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം തന്നെയാണ് .10.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

10.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 2000x1200 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ മീഡിയടെക്കിന്റെ Helio G80 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ രണ്ടു വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും Realme Pad ൽ സാധ്യമാകുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ആണ് ഈ  Realme Pad നു നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 7,100 mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും കൂടാതെ റിവേഴ്‌സ് ചാർജിങും ഇതിനുണ്ട് .

വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 17999 രൂപയും ആണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത് .Wi-Fi + LTE മോഡലുകൾക്ക് 15999 രൂപയും വില വരുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile