ദർശന രാജേന്ദ്രനാണ് ചിത്രത്തിലെ പ്രധാന താരം
സിനിമ ഇതാ ഒടിടി റിലീസിനെത്തുന്നു
ദർശന രാജേന്ദ്രൻ കേന്ദ്ര കഥാപാത്രമാകുന്ന 'പുരുഷ പ്രേതം' സിനിമയുടെ OTT റിലീസ് തീയതി പുറത്ത്. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ദർശനക്ക് പുറമെ ജഗദീഷ്, ദേവകി രാജേന്ദ്രൻ, മാല പാർവതി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു.
Surveyഓപ്പറേഷൻ ജാവ, ബോളിവുഡ് ചിത്രം ഇന്ത്യ ദി മോസ്റ്റ് വാണ്ടഡ് തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് അലക്സാണ്ടറാണ് Purusha Pretham സിനിമയിലെ മറ്റൊരു പ്രധാന താരം.
പുരുഷ പ്രേതം ഒടിടിയിൽ
മാർച്ച് 24 മുതൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ പ്രദർശനം ആരംഭിക്കും. ജെയിംസ് ഏലിയ, സഞ്ജു ശിവറാം, ഗീതി സംഗീത, ഷൈനി സാറ, ജോളി ചിറയത്ത്, മനോജ് കാന, ശ്രീനാഥ് ബാബു, അർച്ചന സുരേഷ്, ശ്രീജിത്ത് ബാബു, സുർജിത് ഗോപിനാഥ്, പ്രമോദ് വെളിയനാട്, ബാലാജി ശർമ്മ, സുധ സുമിത്രൻ, നിഖിൽ പ്രഭാകർ, പൂജ മോഹൻരാജ്, ഷിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ഗോപൻ മങ്ങാട്ട് എന്നിവരാണ് മറ്റ് നിർണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്.
അജിത് ഹരിദാസ് ചിത്രത്തിനായി തിരക്കഥയും കൃഷാന്ദ് സംവിധാനവും നിർവഹിച്ചിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile