ഏറ്റവും വില കുറഞ്ഞ ബൈക്ക് അന്വേഷിക്കുന്നവർക്ക് Pure Ev

ഏറ്റവും വില കുറഞ്ഞ ബൈക്ക് അന്വേഷിക്കുന്നവർക്ക് Pure Ev
HIGHLIGHTS

ഒരു ചാര്‍ജിന് 135 കിലോമീറ്റര്‍ റൈഡിങ് റേഞ്ച് കിട്ടും

ഡ്രൈവ്, ക്രോസ്ഓവർ, ത്രിൽ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ഉണ്ട്

ത്രിൽ മോഡിൽ ഉയർന്ന വേഗത മണിക്കൂറിൽ 75 കിലോമീറ്ററിലെത്തും

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി (Pure Ev) തങ്ങളുടെ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഇക്കോഡ്രൈഫ്റ്റി (EcoDryft) ന് ഒറ്റ ചാര്‍ജിന് 135 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് കിട്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു അടിസ്ഥാന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ പോലെയാണ് ഇത് കാണപ്പെടുന്നത്.

ഇതിന് ഒരു കോണീയ ഹെഡ്‌ലാമ്പ്, അഞ്ച് സ്പോക്ക് അലോയ് വീലുകള്‍, സിംഗിള്‍ പീസ് സീറ്റ് മുതലായവ ഉണ്ട്. ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നാല് കളര്‍ വേരിയന്റുകളില്‍ ലഭ്യമാകും. ബ്ലാക്ക, ബ്രൗണ്‍, ബ്ലൂ, റെഡ് കളര്‍ ഓപ്ഷനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പ്യുവർ ഇവി (Pure Ev EcoDryft ) പുതിയ ഇക്കോഡ്രൈഫ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളിനു 99,999 രൂപയായിരിക്കും വില. നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ കമ്മ്യൂട്ടർ ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്.

AIS 156 സർട്ടിഫൈഡ് 3.0 KWH ബാറ്ററി പായ്ക്ക് സ്മാർട്ട് ബിഎംഎസും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കൂടാതെ 3 kW (4hp) ഇലക്ട്രിക് മോട്ടോറും ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് CAN അടിസ്ഥാനമാക്കിയുള്ള ചാർജർ, കൺട്രോളർ, ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയോടെയാണ് വരുന്നത്.

ആങ്കുലാർ ഹെഡ്ലാമ്പ്, ഫൈവ് സ്പോക്ക് അലോയ് വീലുകൾ, സിംഗിൾ പീസ് സീറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ബേസിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ് ഇക്കോഡ്രിഫ്റ്റ്. വീലുകളിൽ മുൻഭാഗത്തേതിന് 18 ഇഞ്ചും പിൻഭാഗത്ത് 17 ഇഞ്ചുമാണ്. ഡ്രൈവ്, ക്രോസ്ഓവർ, ത്രിൽ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ഉണ്ട്. ഡ്രൈവ് മോഡിസിൽ് ഉയർന്ന വേഗത മണിക്കൂറിൽ 45 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു. ക്രോസ് ഓവർ മോഡിൽ അത് മണിക്കൂറിൽ 60 കിലോമീറ്ററായി ഉയരും. ത്രിൽ മോഡിൽ ഉയർന്ന വേഗത മണിക്കൂറിൽ 75 കിലോമീറ്ററിലെത്തും.

Nisana Nazeer
Digit.in
Logo
Digit.in
Logo