Pension Scam: തട്ടിപ്പിന്റെ പുതിയ ലക്ഷ്യം പെൻഷൻ വാങ്ങുന്നവർ, മുന്നറിയിപ്പുമായി കേന്ദ്രം| New Scam

HIGHLIGHTS

Pension Scam-ന് എതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

പെൻഷന് വേണ്ടിയുള്ള സർട്ടിഫിക്കേറ്റ് സമർപ്പിക്കാനുള്ള തീയതി അടുക്കെയാണ് തട്ടിപ്പ് പ്രചരിക്കുന്നത്

സർട്ടിഫിക്കറ്റ് തീയതി അവസാനിച്ചുവെന്നും, പെൻഷൻ മുടങ്ങുമെന്നും തട്ടിപ്പുകാർ വാട്സ്ആപ്പിലൂടെ അറിയിക്കുന്നു

Pension Scam: തട്ടിപ്പിന്റെ പുതിയ ലക്ഷ്യം പെൻഷൻ വാങ്ങുന്നവർ, മുന്നറിയിപ്പുമായി കേന്ദ്രം| New Scam

Pension Scam-ന് എതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. WhatsApp വഴി പെൻഷൻ പദ്ധതിയുടെ പേരിൽ സൈബർ തട്ടിപ്പ് നടക്കുന്നുവെന്ന് സർക്കാർ അറിയിപ്പ്. Jeevan Pramaan സർട്ടിഫിക്കേറ്റ് സമർപ്പിക്കാനുള്ള തീയതി അടുക്കെയാണ് തട്ടിപ്പ് പ്രചരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Pension Scam മുന്നറിയിപ്പുമായി കേന്ദ്രം!

ഈ വർഷത്തെ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു വരികയാണ്. സാഹചര്യം മുതലെടുത്ത് വാട്സ്ആപ്പ് വഴി കള്ള പ്രചാരണം നടത്തി പണം തട്ടുന്നുണ്ട്. ഇവ ചതിക്കുഴികളാണെന്നും, വഞ്ചിക്കപ്പെടരുതെന്നും ഇന്ത്യൻ ഗവൺമെന്റ് മുന്നറിയിപ്പ് നൽകുന്നു.

pension scam central govt warns indian pensioners about new online fraud

Pension Scam: പെൻഷൻ വാങ്ങുന്നവരെ വിശ്വസിപ്പിച്ച് തട്ടിപ്പ്

പെൻഷൻ പേയ്‌മെന്റുകൾ തുടർന്നും ലഭിക്കുന്നതിനുള്ള നിർബന്ധ രേഖയാണ് ഈ സർട്ടിഫിക്കറ്റ്. ജീവൻ പ്രമാൺ സർട്ടിഫിക്കേറ്റ് ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന രീതിയിലാണ് തട്ടിപ്പ് പെരുകുന്നത്. ഇതിനായി തട്ടിപ്പുകാർ ചില ലിങ്കുകളും നൽകുന്നുണ്ട്.

ഈ ലിങ്ക് വഴി വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം പെൻഷൻ മുടങ്ങുമെന്നും, അവസാന തീയതി അടുത്തുകൊണ്ടിരിക്കുന്നതായും ഇവർ പറയും.

പെൻഷൻ വാങ്ങുന്നവരെ ശരിക്കും കെണിയിലാക്കുന്ന പുതിയ തന്ത്രമാണെന്ന് അധികൃതർ അറിയിച്ചു. പെൻഷൻ ഉപഭോക്താവിൽ നിന്ന് സാമ്പത്തിക സ്രോതസ്സുകൾ മോഷ്ടിക്കാനുള്ള കെണിയാണിത്. സെൻട്രൽ പെൻഷൻ അക്കൗണ്ടിംഗ് ഓഫീസിന്റെ വക്താവാണ് കെണിയെ കുറിച്ച് വിശദീകരിച്ചത്.

WhatsApp വഴി പെൻഷൻ തട്ടിപ്പ്

പെൻഷൻകാർക്ക് വാട്സ്ആപ്പിൽ മെസേജുകൾ അയച്ചാണ് തട്ടിപ്പ്. സർക്കാരിന്റെ പ്രതിനിധി ആണെന്ന് അറിയിച്ചുകൊണ്ടാണ് ഇത് നടത്തുന്നത്. ജീവൻ പ്രമാണ് സർട്ടിഫിക്കറ്റ് തീയതി അവസാനിച്ചുവെന്നും, പെൻഷൻ മുടങ്ങുമെന്നും ഇവർ വാദിക്കുന്നു.

ഇത് പുതുക്കാനുള്ള ഫോം കൊടുത്തിരിക്കുന്ന ലിങ്കിലുണ്ടെന്ന് പറയും. ഈ ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, PPO നമ്പറുകളും മറ്റും നൽകേണ്ടി വരുന്നു. ഇവ നൽകിക്കഴിഞ്ഞാൽ തട്ടിപ്പുകാർക്ക് സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കാം. അക്കൗണ്ടിൽ നിന്ന് പണം കാലിയാക്കുന്നത് മാത്രമല്ല ഇവരുടെ ലക്ഷ്യം. പലപ്പോഴും ഈ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി മോഷ്ടിച്ച് ദുരുപയോഗം നടത്തും.

കെണിയിൽ പെടരുത്! നിങ്ങൾ ചെയ്യേണ്ടത്…

ഇത്തരം ഓൺലൈൻ/ വാട്സ്ആപ്പ് തട്ടിപ്പുകളിൽ അകപ്പെടരുതെന്ന് കേന്ദ്രം നിർദേശിക്കുന്നു. ഇതിനായി ചില മാർഗനിർദേശങ്ങലും ഗവൺമെന്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

പെൻഷനുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഒരിക്കലും വാട്സ്ആപ്പിലൂടെ കൈമാറില്ല. അതുപോലെ മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കില്ല.

ഇങ്ങനെ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിലോ ഡൗൺലോഡ് അറ്റാച്ചുമെന്റുകളിലോ ക്ലിക്ക് ചെയ്യരുത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പിപിഒ നമ്പറുകളോ പോലുള്ള വ്യക്തിഗത വിവരങ്ങൾ വാട്സ്ആപ്പ് വഴി പങ്കിടരുത്. ജീവൻ പ്രമാനെ സംബന്ധിച്ച സംശയങ്ങൾക്ക് ബാങ്കുമായോ ഔദ്യോഗിക CPAO വെബ്സൈറ്റുമായോ ബന്ധപ്പെടുക.

ഇതിന് പുറമെ ഇത്തരം മെസേജുകൾ വന്നാൽ അത് ഉടനെ അധികൃതരെ അറിയിക്കാനും നിർദേശിക്കുന്നുണ്ട്. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലേക്ക് (NCRP)മെസേജ് കൈമാറാം. അല്ലെങ്കിൽ നിങ്ങളുടെ പ്രാദേശിക പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്താം.

Also Read: ഓഫർ സീസണിൽ Shopping scam പെരുകുന്നു! Gift card തട്ടിപ്പുകൾ ഉൾപ്പെടെ സൂക്ഷിക്കുക

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo