Passport Price Hike: പാസ്‌പോർട്ട് ഫീസ് കുത്തനെ ഉയർത്തി, Rs 6000 വരെ ഫീസ്; പുതിയ നിരക്ക് ഇന്ന് മുതൽ

വിദേശ യാത്രകൾക്കും പഠനത്തിനും ജോലിക്കുമായി വിദേശത്ത് പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് പ്രധാന അപ്‌ഡേറ്റ്. ഇന്ത്യയിൽ Passport Price പാസ്‌പോർട്ട് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സാധാരണ പാസ്‌പോർട്ട്, റീ-ഇഷ്യൂ, തത്കാൽ പാസ്പോർട്ട് എന്നിവയ്ക്കെല്ലാം നിരക്ക് വർധിപ്പിച്ചു. 36 പേജ് പാസ്‌പോർട്ടിന്റെ ഫീസും 60 പേജ് പാസ്പോർട്ടിന്റെ ഫീസും ഉയർത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ വിദേശകാര്യ മന്ത്രാലയം പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള ഫീസ് ഉയർത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം തൽക്കാൽ പാസ്പോർട്ടിന് 6000 രൂപ വരെയാണ് ഫീസ്. ഇന്ന് മുതൽ ഇന്ത്യയിലെ പാസ്പോർട്ട് അപ്ലൈ ഫീസ് നിരക്കുകൾ എങ്ങനെയാണെന്നും ഇത് ആരെയെല്ലാം ബാധിക്കുമെന്നും പരിശോധിക്കാം.

പാസ്പോർട്ട് അപേക്ഷ ഫീസ് വർധന: വിശദമായി അറിയാം

ഇന്ത്യയ്ക്കുള്ളിലും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളിലൂടെയുള്ള അപേക്ഷകൾക്കും പുതിയ നിരക്ക് ബാധകമാണ്. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ, റിന്യൂവൽ ചെയ്യുന്നവർ, അടിയന്തരമായി തൽക്കാൽ പാസ്പോർട്ട് എടുക്കുന്നവരിൽ നിന്നും പുതിയ നിരക്ക് ഈടാക്കും. നഷ്ടപ്പെട്ട പാസ്പോർട്ട് മാറ്റിയെടുക്കുകയാണെങ്കിലും ഇന്ന് മുതലുള്ള നിരക്കാണ് ബാധിക്കുന്നത്.

Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?

എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ലഭിക്കുന്ന ഇളവ് തുടരും. ഈ പ്രായവിഭാഗത്തിലുള്ളവർ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുകയാണെങ്കിൽ 10 ശതമാനം കിഴിവ് ലഭിക്കും. എന്നാൽ എന്നാൽ റിഷ്യൂവിന് അപേക്ഷിക്കുകയാണെങ്കിൽ നിരക്ക് ബാധകമാകില്ല.

Passport New Price

ഇന്ത്യയിൽ ഇന്ന് മുതൽ ഓരോ പാസ്പോർട്ടുകൾക്കും എത്ര രൂപയാകുമെന്ന് അറിയാം.

  1. പുതിയ സാധാരണ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ
  • 36 പേജ്: 1,500 രൂപയിൽ നിന്ന് 2,500 രൂപയിലേക്ക് ഉയർത്തി
  • 60 പേജ്: 2,000 രൂപയിൽ നിന്ന് 3,500 ആയി വർധിപ്പിച്ചു
  1. Tatkal പാസ്‌പോർട്ട് പുതിയതായി അപേക്ഷിക്കുന്നവർ
  • 36 പേജ് തത്കാൽ: 3,500 രൂപയിൽ നിന്ന് 5,000 രൂപയിലേക്ക്
  • 60 പേജ് തത്കാൽ: 4,000 രൂപയിൽ നിന്ന് 6,000 രൂപയാക്കി
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :