55 ഡിഗ്രി സെൽഷ്യസിൽ പോലും തണുപ്പ് നൽകുന്ന എയർ കണ്ടീഷണറുകളാണിവ
ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് പുതിയ സ്മാർട് എയർ കണ്ടീഷണർ അവതരിപ്പിച്ചിരിക്കുന്നത്
ഷീൽഡ് ബ്ലൂ പ്ലസ് ഫംഗ്ഷൻ കൊടുത്തിട്ടുള്ളതിനാൽ ഇത് എളുപ്പത്തിൽ തുരുമ്പെടുക്കില്ല
New Smart AC: വേനൽച്ചൂട് സഹിക്കാനാകാതെ പുതിയ എസി വാങ്ങണമെന്ന് ആലോചിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഇതാ Panasonic 3 സ്റ്റാർ AC പുറത്തിറക്കി. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് പുതിയ സ്മാർട് എയർ കണ്ടീഷണർ അവതരിപ്പിച്ചിരിക്കുന്നത്.
SurveyPanasonic New Smart AC
55 ഡിഗ്രി സെൽഷ്യസിൽ പോലും തണുപ്പ് നൽകുന്ന എയർ കണ്ടീഷണറുകളാണിവ. ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഇവയിൽ പാനസോണിക് കൊടുത്തിരിക്കുന്നത്. എയർ പ്യൂരിഫിക്കേഷൻ ഫീച്ചറും റിമോട്ട് കൺട്രോൾ സപ്പോർട്ടും ഈ സ്മാർട് എസികൾക്കുണ്ട്.
Panasonic Smart AC 2025: എന്തെല്ലാം സവിശേഷതകൾ?
43 °C-ൽ ഈ എസി 100% കൂളിങ് കപ്പാസിറ്റി നൽകുന്നു. 55 °C-ൽ പോലും തണുപ്പിക്കാൻ സാധിക്കും. ഷീൽഡ് ബ്ലൂ പ്ലസ് ഫംഗ്ഷൻ കൊടുത്തിട്ടുള്ളതിനാൽ ഇത് എളുപ്പത്തിൽ തുരുമ്പെടുക്കില്ല. സ്മാർട് എസിയുടെ കോയിലുകൾ പൂർണ്ണമായും ശുദ്ധമായ ചെമ്പ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
ഈ എയർ കണ്ടീഷണറിൽ ശുദ്ധവായു നിലനിർത്തുന്നതിനായി, കമ്പനി മറ്റൊരു ഫീച്ചറും കൊടുത്തിട്ടുണ്ട്. ഇതിന്റെ അകത്തെ വായു ആക്ടീവായി ഫിൽട്ടർ ചെയ്യാൻ പാനസോണിക് ചില ഫീച്ചറുകൾ ഇതിൽ നൽകിയിട്ടുണ്ട്.
ഈ സ്മാർട് എസി ഉപകരണം റിമോട്ട് കൺട്രോൾ സപ്പോർട്ടുള്ളതാണ്. പുതിയ എയർ കണ്ടീഷണറിൽ നിരവധി കൺട്രോൾ ഓപ്ഷൻ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉറക്കത്തിന് അനുസരിച്ച് താപനില താപനില സ്വയമേവ ക്രമീകരിക്കാൻ കഴിയും. കൂടാതെ, അഡാപ്റ്റീവ് കൂളിംഗ് കൺട്രോൾ സപ്പോർട്ട് ചെയ്യുന്ന ഒരു AI മോഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിൽട്ടർ ക്ലീനിംഗ് നോട്ടിഫിക്കേഷനും ഈ പാനസോണിക് സ്മാർട് എസിയിലുണ്ടാകും.
മിറായ് ആപ്പ് വഴി ഈ എസി പ്രവർത്തിക്കും. ആപ്പിന് 4.5+ നക്ഷത്രങ്ങളുടെ റേറ്റിങ്ങുണ്ട്. ഏകദേശം ഒരു ദശലക്ഷം ആളുകൾ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
പാനസോണിക് സ്മാർട് എസി വില എത്ര?
പാനസോണിക് സ്മാർട്ട് എസിയുടെ വില 33,990 രൂപയാകുന്നു. കമ്പനിയുടെ വെബ്‌സൈറ്റിന് പുറമേ, വിവിധ ജനപ്രിയ റീട്ടെയിൽ കടകളിലും സ്മാർട് എസി വിൽപ്പനയ്ക്ക് എത്തിക്കും. മറ്റ് ഓൺലൈൻ മാർക്കറ്റുകളിലും ഇവ വാങ്ങാൻ ലഭ്യമാണ്.
Also Read: 256GB iPhone 14 നിങ്ങൾക്ക് കൂറ്റൻ കിഴിവിൽ വാങ്ങാം, ഹോളി, റമദാൻ Special Offer വിട്ടുകളയല്ലേ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile