അത്ഭുതങ്ങളുടെ ദൃശ്യവിരുന്ന് ഒരുക്കിയ Avatar 2 OTTയിൽ എവിടെ കാണാം?

HIGHLIGHTS

അവതാർ 2 ഡിജിറ്റൽ പതിപ്പ് പുറത്തിറങ്ങി

എന്നാൽ ഇന്ത്യക്കാർക്ക് ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രം എപ്പോൾ, എവിടെ കാണാമെന്ന് നോക്കാം...

അത്ഭുതങ്ങളുടെ ദൃശ്യവിരുന്ന് ഒരുക്കിയ Avatar 2 OTTയിൽ എവിടെ കാണാം?

വിശ്വവിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത Hollywood blockbuster ചിത്രമാണ് അവതാർ 2 (Avatar 2). 'അവതാർ: ദി വേ ഓഫ് വാട്ടർ' തിയറ്ററിൽ പുറത്തിറങ്ങി കൃത്യം 4 മാസങ്ങൾ കഴിഞ്ഞ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും റിലീസിനെത്തിയിരിക്കുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോഡ് സൃഷ്ടിച്ച 3D ചിത്രം ഏത്  OTT platformൽ കാണാമെന്നും, ഇന്ത്യയിൽ സിനിമ ഡിജിറ്റൽ റിലീസിൽ ലഭ്യമാണോ എന്നും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

അത്ഭുതങ്ങളുടെ ദൃശ്യവിരുന്ന് ഒരുക്കിയ Avatar 2 OTTയിൽ എവിടെ കാണാം?

Avatar 2 എവിടെ കാണാം?

ഇന്ത്യയിൽ ഐട്യൂൺസ് (iTunes), ഗൂഗിൾ പ്ലേ (Google Play), യൂട്യൂബ് (YouTube) എന്നിവയിൽ നിങ്ങൾക്ക് സിനിമ ആസ്വദിക്കാം. എന്നാൽ പണമടച്ച് മാത്രമാണ് ഇവയിൽ അവതാർ 2 കാണാൻ സാധിക്കുന്നത്. എന്നാൽ, പ്രമുഖ OTT platform ആയ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ (Disney Plus Hotstar) ഏപ്രിൽ 28 മുതൽ Avatar 2 സ്ട്രീം ചെയ്യുമെന്നും വാർത്തകൾ വരുന്നുണ്ട്. അതേ സമയം, ആമസോൺ പ്രൈം വീഡിയോയോയിലോ ആപ്പിൾ ടിവിയിലോ വുഡുവിലോ ചിത്രം റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നും പറയുന്നു.

ഇതിൽ വ്യക്തമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെങ്കിലും വരുംദിവസങ്ങളിൽ ഏത് ഒടിടിയിലായിരിക്കും റിലീസ് എന്നത് അറിയാനാകും. അതിഗംഭീരമായ ദൃശ്യവിരുന്നാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയായ അവതാർ 2ൽ ഒരുക്കിയിരിക്കുന്നത്.

അത്ഭുതങ്ങളുടെ ദൃശ്യവിരുന്ന് ഒരുക്കിയ Avatar 2 OTTയിൽ എവിടെ കാണാം?

നമ്മുടെ രാജ്യത്തും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രം Avatar 2  തന്നെയാണ്. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. സാം വർത്തിംഗ്ടൺ, സിഗോർണി വീവർ, സോ സൽദാന, സ്റ്റീഫൻ ലാങ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് അവതാർ രണ്ടാം പതിപ്പിലെ പ്രധാന അഭിനേതാക്കൾ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo