ബാറ്ററിയിൽ വൺപ്ലസ് മാജിക്! 8000mAh കരുത്തിൽ OnePlus Nord CE 6
സ്മാർട്ട്ഫോൺ വിപണിയിൽ ബാറ്ററി കരുത്തിൽ വൺപ്ലസ്സിന്റെ പുതിയ പോരാളികൾ. OnePlus Nord CE 6, OnePlus Nord CE 6 Lite മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചത്. റെക്കോർഡ് വേഗതയുള്ള ചാർജിംഗും ഒപ്പം 8000mAh എന്ന ഭീമാകാരമായ ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. നോർഡ് CE 6 മോഡലിനൊപ്പം തന്നെ ബജറ്റ് ഫ്രണ്ട്ലി വിഭാഗത്തിലേക്ക് 7000mAh ബാറ്ററിയുള്ള ലൈറ്റ് വേർഷനും അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റൈലൻ ഡിസൈനും മികവുറ്റ പെർഫോമൻസുമുള്ള ഈ പുത്തൻ വൺപ്ലസ് ഫോണിന്റെ സവിശേഷതകളും വിലയും അറിയാം.
SurveyOnePlus Nord CE 6 Specifications
- ഡിസ്പ്ലേ: ഈ ഫോണിൽ 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്ന 6.78 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 144 FPS വരെ ഗെയിംപ്ലേ സപ്പോർട്ട് ഇതിലുണ്ട്. 3,200Hz ടച്ച് സാമ്പിൾ റേറ്റുള്ള സ്ക്രീനാണിത്.
- പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഫോൺ ചൂടാകുന്നത് തടയാൻ ഇതിൽ വലിയ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം നൽകിയിട്ടുണ്ട്.
- ക്യാമറ: Nord CE 6 ഫോണിൽ ഡ്യുവൽ-ആക്സിസ് OIS പിന്തുണയുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഫോണിന് മുൻവശത്ത് 32-മെഗാപിക്സൽ സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു. ഫോണിലെ പിൻ ക്യാമറയ്ക്ക് 4K അൾട്രാ HD വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുണ്ട്.
- ബാറ്ററി: ഈ വൺപ്ലസ് നോർഡ് സിഇ 6 ഫോണിൽ 8,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് 80W SUPERVOOC ഫാസ്റ്റ് ചാർജിംഗും 27W വയർഡ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
- സോഫ്റ്റ്‌വെയർ: ഓക്‌സിജൻ ഒഎസ് 16 ആൻഡ്രോയിഡ് വേർഷനാണ് ഈ പുതിയ ഫോണിലുള്ളത്.
- ഡ്യൂറബിലിറ്റി: IP66, IP68, IP69, IP69K റേറ്റിംഗുള്ള ഫോണാണിത്. ഇതിന് MIL-STD-810H സർട്ടിഫിക്കേഷനുമുണ്ട്.
Also Read: പവറിൽ നിർത്താതെയോടാൻ 6500mAh ബാറ്ററി! Motorola പുതുപുത്തൻ ഫോൺ ഈ മാസം
Nord CE 6 Price India
വണ്‍പ്ലസ് നോര്‍ഡ് സിഇ 6 രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്.

- 8GB+ 128GB: 29,999 രൂപ
- 8GB+256GB: 32,999 രൂപ
വൺപ്ലസ് Nord CE 6 ഫോണിന് ആദ്യ വിൽപ്പനയിൽ 2000 രൂപ തൽക്ഷണ ബാങ്ക് കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ 27,999 രൂപയ്ക്ക് സ്മാർട്ട ഫോൺ ലഭ്യമാകും. മെയ് 8 മുതൽ ആമസോൺ, OnePlus.in, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകളിലൂടെ ഫോൺ വാങ്ങിക്കാം. വൺപ്ലസ് നോർഡ് സിഇ 6 ഫ്രഷ് ബ്ലൂ, ലൂണാർ പേൾ, പിച്ച് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile