Big Bossന്റെ അഞ്ചാം വരവ്; ഇനി വെറും മൂന്ന് നാളുകൾ, ലൈവായി കാണാം...

Nisana Nazeer മുഖേനെ | പ്രസിദ്ധീകരിച്ചു 23 Mar 2023 22:19 IST
HIGHLIGHTS
  • ബി​ഗ് ബോസ് സീസൺ 5ന് ഇനി വെറും മൂന്ന് നാളുകൾ

  • ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവുമുണ്ട്

  • ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും ഇതാണ് ഇത്തവണത്തെ ടാ​ഗ് ലൈൻ

Big Bossന്റെ അഞ്ചാം വരവ്; ഇനി വെറും മൂന്ന് നാളുകൾ, ലൈവായി കാണാം...
Big Bossന്റെ അഞ്ചാം വരവ്; ഇനി വെറും മൂന്ന് നാളുകൾ, ലൈവായി കാണാം…

ബിഗ് ബോസ് മലയാളം സീസൺ 5(Big Boss Malayalam Season 5) ആരംഭിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബി​ഗ് ബോസ് സീസൺ 5 (Big Boss Malayalam Season 5) മാർച്ച് 26 ന് ലോഞ്ച് ചെയ്യും. മാർച്ച് 26 വൈകിട്ട് 7 മണി മുതലാണ്  ഉദ്ഘാടന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. ഇപ്പോൾ മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ നൽകി കൊണ്ടുള്ള പ്രോമോകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണ ഒരു ലോക വുഷു ചാമ്പ്യനും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ച ശക്തയായ ഒരു വനിതയും ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

ബിഗ് ബോസിന്‍റെ 24 x 7 ലൈവ് സ്ട്രീമിങ് 

ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബിഗ് ബോസിന്‍റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കും. ആരൊക്കെയാകും ഇത്തവണ മത്സരാർത്ഥികൾ ആയി എത്തുക എന്ന ചർച്ചകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ നിറയെ. 'ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും' എന്നാണ് ഇത്തവണത്തെ ബി​ഗ് ബോസി (Big Boss Malayalam Season 5)ന്റെ ടാ​ഗ് ലൈൻ.

ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാർത്ഥികൾ എന്നാണ് വിലയിരുത്തലുകൾ.കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളാകും ഇത്തവണ ബി​ഗ് ബോസിൽ മാറ്റുരയ്ക്കുക എന്ന് നേരത്തെ പുറത്തുവിട്ട പ്രമോകളിൽ നിന്നും വ്യക്തമായിരുന്നു. വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയ പ്രവചനങ്ങള്‍ സത്യമാകുമോ ഇല്ലയോ എന്ന കാര്യം അറിയാന്‍ ഉദ്ഘാടന എപ്പിസോഡ് വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു. 

ഇപ്പോൾ മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ നൽകി കൊണ്ടുള്ള പ്രോമോകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണ ഒരു ലോക വുഷു ചാമ്പ്യനും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ച ശക്തയായ ഒരു വനിതയും ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ആരൊക്കെയാകും പുതിയ സീസണിലെ മത്സരാർത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത്. 

 

Nisana Nazeer
Nisana Nazeer

Email Email Nisana Nazeer

WEB TITLE

Big Boss Malayalam Season 5 Count Down Started, 3 days left

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ