Flipkartൽ നതിങ് ഫോൺ 5G ഇതാ മികച്ച ഡിസ്‌കൗണ്ടിൽ! ഇപ്പോൾ വാങ്ങാം

HIGHLIGHTS

ഫ്ലിപ്കാർട്ടിൽ നതിങ് ഫോണിന് മികച്ച വിലക്കിഴിവ്

നതിങ് ഫോൺ 1 എന്ന 5G ഫോണിനാണ് ഓഫർ നൽകുന്നത്

ഫോണിന് 6,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് വരെ ലഭിക്കുന്നു

Flipkartൽ നതിങ് ഫോൺ 5G ഇതാ മികച്ച ഡിസ്‌കൗണ്ടിൽ! ഇപ്പോൾ വാങ്ങാം

ഡിസൈനിലായാലും ഫീച്ചറുകളിലും ഗുണഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഫോണാണ് നതിങ് ഫോൺ (Nothing Phone). ടെക് ലോകത്തിലെ ആകർഷകമായ നതിങ് ഫോൺ ഇനി ഓഫറിൽ വാങ്ങാനുള്ള സുവർണാവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. അതായത്, പ്രമുഖ ഇ- കൊമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്ന് വൻ വിലക്കിഴിവോടെ നതിങ് ഫോൺ 1 (Nothing Phone 1) വാങ്ങാനാകും. ഫ്ലിപ്കാർട്ടി(Flipkart)ലെ ആ വിലക്കിഴിവിനെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Digit.in Survey
✅ Thank you for completing the survey!

ഫ്ലിപ്കാർട്ടിൽ നതിങ് ഫോൺ 1ന് മികച്ച വിലക്കിഴിവ്

32,999 രൂപയാണ് നതിങ് ഫോൺ 1ന്റെ വില. ഓഗസ്റ്റിൽ ഈ ഫോണിന്റെ വില 1000 രൂപ വർധിപ്പിച്ചിരുന്നു. വില കൂട്ടിയതിന് ശേഷം, 88GB + 128GB വേരിയന്റിന് 33,999 രൂപയായി. എന്നാൽ 2022ന്റെ ഇയർ എൻഡിങ് പ്രമാണിച്ച് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഫോൺ മികച്ച വിലക്കുറവിൽ ലഭിക്കുന്നു. ഓഫറിൽ ഇപ്പോൾ ഫോൺ വെറും 27,999 രൂപയ്ക്ക് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്. അതായത്, ഇങ്ങനെ ഉപഭോക്താക്കൾക്ക് 6,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കുന്നു.

ക്രെഡിറ്റ് കാർഡുള്ള ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ 10 ശതമാനം കിഴിവ് ലഭിക്കും. അതുപോലെ, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് വഴി EMI ഇടപാടുകൾ നടത്തുമ്പോൾ 2,000 രൂപ വരെ കിഴിവും ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിന് 5 ശതമാനം ക്യാഷ്ബാക്കും ഇതിലൂടെ ലഭിക്കുന്നതാണ്. ഇതിനെല്ലാം പുറമെ ഫോണിലെ എക്‌സ്‌ചേഞ്ച് ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് 17,500 രൂപ വരെ കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

നതിങ് ഫോൺ 1ന്റെ ഫീച്ചറുകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ പ്രൊസസറാണ് നതിങ് ഫോൺ 1 (Nothing Phone 1)ൽ വരുന്നത്. 50MP + 50MP റിയർ ക്യാമറ സെറ്റപ്പ്, 16MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്റെ ക്യാമറ ഫീച്ചറുകൾ. 4500mAhയാണ് ഫോണിന്റെ ബാറ്ററി. ഇതിനെല്ലാം പുറമെ, ഫോൺ 5G ആണെന്നതും മറ്റൊരു സവിശേഷതയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo