വി.ആർ. ഉള്ളടക്കം നിർമ്മിക്കാൻ പുതിയ ശ്രമവുമായി നോക്കിയ

HIGHLIGHTS

നോക്കിയ OZO + ക്യാമറ ഉപയോഗിച്ചുള്ള വിആർ ഉള്ളടക്ക നിർമ്മാണമാണ് ലക്ഷ്യമിടുന്നത്

വി.ആർ. ഉള്ളടക്കം നിർമ്മിക്കാൻ പുതിയ ശ്രമവുമായി നോക്കിയ

 

Digit.in Survey
✅ Thank you for completing the survey!

 

ഏതാനും വർഷങ്ങൾക്കു മുൻപ് വരെ വി.ആർ അഥവാ വിർച്വൽ റിയാലിറ്റി രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു പുതിയ ആശയമായിരുന്നു. എന്നാൽ  സാങ്കേതികവിദ്യാ മാറ്റത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ബോധവാന്മാരായിരിക്കുന്ന പലരും ഇപ്പോൾ വിർച്വൽ റിയാലിറ്റിയെക്കുറിച്ച്  ബോധവാന്മാരാണ്. 

ലോകത്ത് കൂടുതൽ കൂടുതൽ കമ്പനികൾ ഇപ്പോൾ വി.ആർ ഉള്ളടക്കവും അനുബന്ധ ഉത്പന്ന വികസനവും  കൈകാര്യം ചെയ്യുന്നു; കൂടുതൽ  ഡവലപ്പർമാർ വിവിധ  പ്ലാറ്റ്ഫോമുകളിൽ  അവരുടെ ആപ്ലിക്കേഷനുകളിലും  ഗെയിമുകളിലും വിർച്വൽ റിയാലിറ്റി ഉപയോഗപ്പെടുത്തുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പുള്ളതിനേക്കാൾ ഇന്ന് ലഭ്യമായ വിആർ ഉള്ളടക്കം കൂടുതൽ മികച്ചതായിട്ടുമുണ്ട്. 

പുതിയ റിപ്പോർട്ടുകൾ പ്രകാരം നോക്കിയയും ടെക്നികളറുമായി വി ആർ കണ്ടന്റ് സൃഷ്ടികൾക്കായി  പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. നോക്കിയ OZO + ക്യാമറ ഉപയോഗിച്ച്‌ OZO ഉള്ളടക്ക നിർമ്മാണ ഉപകരണങ്ങളുടെ സഹായത്താലാകും രണ്ട് കമ്പനികളും വിർച്വൽ റിയാലിറ്റി ഉള്ളടക്കം സൃഷ്ടിക്കുക.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo