അമ്പരിപ്പിച്ചു നോക്കിയ ;ഇതാ പുതിയ ടാബ്ലെറ്റ് പുറത്തിറക്കിയിരിക്കുന്നു
നോക്കിയയുടെ പുതിയ ടാബ്ലെറ്റുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Nokia T20 എന്ന ടാബ്ലെറ്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്

നോക്കിയയുടെ പുതിയ ടാബ്ലറ്റുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .നോക്കിയയുടെ Nokia T20 എന്ന ടാബ്ലെറ്റുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ടാബ്ലെറ്റിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8,200mAhന്റെ ബാറ്ററിയിൽ ആണ് നോക്കിയയുടെ ഈ പുതിയ ടാബ്ലെറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ EUR 199 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 17000 രൂപയ്ക്ക് അടുത്തുവരും .
Nokia T20 Tablet
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 10.4 ഇഞ്ചിന്റെ 2K ഡിസ്പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2,000x1,200 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്ലറ്റുകൾ octa-core Unisoc T610 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 4ജിബിയുടെ റാം & 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറയിലേക്ക് വരുകയാണെങ്കിൽ 8 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ ടാബ്ലെറ്റുകൾക്ക് നൽകിയിരിക്കുന്നത് .
ഈ ടാബ്ലെറ്റിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8,200mAhന്റെ ബാറ്ററിയിൽ ആണ് നോക്കിയയുടെ ഈ പുതിയ ടാബ്ലെറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ EUR 199 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 17000 രൂപയ്ക്ക് അടുത്തുവരും .
Anoop Krishnan Experienced Social Media And Content Marketing Specialist
View full profile