എം.ഐ. മാക്സ് 2 മെയ് 23 ന് ഷവോമി വിപണിയിലെത്തിയ്ക്കും

Highlights

6.44 ഇഞ്ച് ഡിസ്‌പ്‌ളേയും 6 ജിബി റാമുമായി ഷവോമിയുടെ എം. ഐ. മാക്സ് 2 ഈ മാസം വിപണിയിലെത്തും.മികച്ച അപേർച്ചറോട് കൂടിയ ക്യാമറകൾ മികച്ച ഫോട്ടോഗ്രാഫി അനുഭവം സമ്മാനിക്കും.

എം.ഐ. മാക്സ് 2  മെയ് 23  ന് ഷവോമി വിപണിയിലെത്തിയ്ക്കും


ഷവോമിയിൽ നിന്നും മാക്സ് ശ്രേണിയിലെ ആദ്യ ഫോൺ പുറത്തിറക്കിയിട്ട് ഏകദേശം ഒരു വർഷം തികയുന്ന അവസരത്തിൽ വലിയ ഡിസ്‌പ്ളേയോട് കൂടിയ മറ്റൊരു ഫോൺ കമ്പനി വിപണിയിലെത്തിക്കുന്നു. എം.ഐ. മാക്സ് എന്ന സ്മാർട്ട് ഫോണിൻെറ പിൻഗാമിയായ എം. ഐ. മാക്സ് 2 ആണ് ഉടനെ   ഷവോമി അവതരിപ്പിക്കുക.


മികച്ച അപേർച്ചറോട് കൂടിയ 12 മെഗാപിക്സൽ സോണി IMX378 സെൻസറാണ് പ്രധാന ക്യാമറയായി ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5 മെഗാപിക്സൽ ശേഷിയുള്ള സെൽഫി ഷൂട്ടറാണ്  എം ഐ മാക്സ് 2 ന്റെ മറ്റൊരു സവിശേഷത. മുൻഗാമിയിൽ നിന്നും വ്യത്യസ്തമായ മികച്ച ക്യാമറാ അനുഭവമായിരിക്കും എം ഐ മാക്സ് 2 സമ്മാനിക്കുക. 


മുൻപ് വിപണിയിലെത്തിയ മോഡലിന് സമാനമായ 1080 പി റെസലൂഷനോട്കൂടിയ  6.44 ഇഞ്ച് ഡിസ്‌പ്ലെ തന്നെയാകും പുതിയ ഫോണിലുമുണ്ടാവുക എന്ന് കരുതുന്നു. 5000 എം.എ .എച്ച് ശേഷിയുള്ള ബാറ്ററിയോടെയെത്തുന്ന ഫോണിന് ആൻഡ്രോയിഡ് 7.1.1 നൗഗട്ട് ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. MIUI 8 ൽ പ്രവർത്തിക്കുമെന്ന് കരുതുന്ന ഫോണിന് 6 ജിബിയാണ് പ്രതീക്ഷിക്കുന്ന റാം ശേഷി.
 

Syed Shiyaz Mirza

Syed Shiyaz Mirza

Syed Shiyaz Mirza

View full profile