ഈ സന്ദേശം ലഭിച്ച വാട്ട്സ് ആപ്പ് ഉപഭോതാക്കൾ ശ്രദ്ധിക്കുക

ഈ സന്ദേശം ലഭിച്ച വാട്ട്സ് ആപ്പ് ഉപഭോതാക്കൾ ശ്രദ്ധിക്കുക
HIGHLIGHTS

വാട്ട്സ് ആപ്പിൽ ഇതാ പുതിയ ഫേക്ക് മെസേജുകൾ ശ്രദ്ധയിൽപെട്ടിരിക്കുന്നു

ആമസോണിന്റെ സൗജന്യ ഗിഫ്റ്റ് വൗച്ചർ എന്ന രീതിയിലാണ് മെസേജുകൾ ഫോർവേഡ് ആയി എത്തുന്നത്

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എന്നാൽ ഏറ്റവും കൂടുതൽ ഫേക്ക് മെസേജുകളും പ്രത്യക്ഷപ്പെടുന്നത് വാട്ട്സ് ആപ്പിലൂടെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു .അതിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് വാട്ട്സ് ആപ്പിലൂടെ വരുന്ന ഫോർവേഡ് മെസേജുകൾ തന്നെയാണ് .

നമ്മളിൽ പല ആളുകളും ഇത്തരത്തിൽ വാട്ട്സ് ആപ്പിലൂടെ നമുക്ക് വരുന്ന ഫോർവേഡ് മെസേജുകൾ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യാറുണ്ട്  .എന്നാൽ അത്തരത്തിൽ നമുക്ക് വരുന്ന വാട്ട്സ് ആപ്പ് ഫോർവേഡ് മെസേജുകൾ വ്യാജമാണോ അല്ലയോ എന്ന് നമ്മൾ തിരക്കാറില്ല എന്നതാണ് മറ്റൊരു സത്യം .എന്നാൽ ഇനി മുതൽ വാട്ട്സ് ആപ്പുകളിൽ എത്തുന്ന ഫോർവേഡ് മെസേജുകൾ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ് .

അതുപോലെ തന്നെ ഇപ്പോൾ വാട്ട്സ് ആപ്പിൽ പ്രത്യക്ഷപ്പട്ടുകൊണ്ടിരിക്കുന്നത് ആമസോണിന്റെ ഒരു ഫോർവേഡ് മെസേജ് ആണ്.മെസേജിൽ പറയുന്നത് ആമസോണിന്റെ 30 വാർഷിക ആഘോഷത്തിന്റെ ഭാഗമായ് എല്ലാവർക്കും സൗജന്യ സമ്മാനം ലഭിക്കുന്നുണ്ട് എന്ന തരത്തിൽ ഫോർവേഡ് മെസേജുകൾ നമുക്ക് കുറച്ചു ദിവസങ്ങളായി ലഭിക്കുന്നുണ്ട്.

എന്നാൽ അത്തരത്തിൽ നമുക്ക് ആമസോണിന്റെ പേരിൽ വരുന്ന ഈ ഫോർവേഡ് മെസേജുകളിൽ യെസ് എന്ന തരത്തിൽ ഉത്തരം നൽകുകയാണെങ്കിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ എല്ലാം തന്നെ നഷ്ടപ്പെട്ടെക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ .ഇത്തരത്തിൽ വരുന്ന വ്യാജ മെസേജുകളെ നിങ്ങൾ മറ്റൊരാളിലേക്കും എത്തിക്കാതിരിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo