മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം OTTയിൽ എത്തി. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രം കഴിഞ്ഞ 22 അർധരാത്രി മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കാണാം.
Survey
✅ Thank you for completing the survey!
നന്‍പകല്‍ നേരത്ത് മയക്കം ഇപ്പോൾ കാണാം…
മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിർമിച്ച ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. OTT റിലീസിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലുള്ള മെഗാസ്റ്റാറിന്റെ അഭിനയമാണ് ചിത്രത്തിൽ എടുത്തുപറയേണ്ടത്.
മമ്മൂട്ടിക്കൊപ്പം, രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ, സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും നിർണായകവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. എസ് ഹരീഷ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. തേനി ഈശ്വറിന്റെ ക്യാമറക്ക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ദീപു എസ് ജോസഫ് ആണ്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.
Nanpakal Nerathu Mayakkam ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലോ സോണിലിവിലോ ആയിരിക്കും OTT റിലീസായി എത്തുക എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും, LJP ചിത്രത്തെ ഒടുവിൽ Netflix തന്നെയാണ് ഡിജിറ്റൽ റിലീസിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile