അഭിനവ് സുന്ദര്‍ നായക് ആണ് സംവിധായകൻ
പോയ വർഷം ശ്രദ്ധേയമായ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്
സിനിമയുടെ ഒടിടി റിലീസ് വിശേഷങ്ങൾ ഇതാ
പുതുപുത്തൻ സിനിമകൾ ഒടിടി റിലീസിന് (OTT release) എത്തുകയാണല്ലോ? പുതിയതായി ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ നായകമായ മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രമാണ്. സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഈ മാസം തന്നെ പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ, മലയാള ചിത്രം ഈ മാസം 13ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിപ്പ്.
Surveyപോയ വർഷത്തിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്- Mukundan Unni Associates. നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 11നാണ് തിയേറ്ററുകളിൽ പുറത്തിറങ്ങിയത്. എഡിറ്ററായി കരിയർ ആരംഭിച്ച അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണിത്’. അതിനാൽ തന്നെ ഒരു എഡിറ്ററുടെ സിനിമയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് കഥ അവതരിപ്പിച്ചിട്ടുള്ളതും.
ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തി. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് .
സിബി മാത്യു അലക്‌സ് ആണ് സംഗീത സംവിധായകൻ. ഗാനരചന മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവർ ചേർന്നാണ്. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സിനിമ നിർമിച്ചിരിക്കുന്നത് ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ്. ജനുവരി 13ന് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്- Mukundan Unni Associates ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ- Disney+ Hotstarൽ റിലീസിനെത്തും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile