ഇത് ബാറ്ററി കൊമ്പൻ !! 8720mah ബാറ്ററിയിൽ ഇതാ ഷവോമിയുടെ പുതിയ ഉത്പന്നം എത്തി

ഇത് ബാറ്ററി കൊമ്പൻ !! 8720mah ബാറ്ററിയിൽ ഇതാ ഷവോമിയുടെ പുതിയ ഉത്പന്നം എത്തി
HIGHLIGHTS

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചു

ഷവോമിയുടെ പാഡ് 5 സീരിയസ് കൂടാതെ Mi Mix 4 എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്

Snapdragon 888+ പ്രോസ്സസറുകളിലാണ് Mi Mix 4 ഫോണുകളുടെ പ്രവർത്തനം

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ MI സ്മാർട്ട് ഫോണുകളുടെ കൂടാതെ Mi Pad 5 സീരിയസ്സുകളും ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ തന്നെയാണ് ഷവോമിയുടെ ഈ Mi Mix 4,Mi Pad 5 സീരിയസ്സുകൾക്ക് നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് Mi Pad 5 ന്റെ ബാറ്ററി ലൈഫ് .8720mah ബാറ്ററി ലൈഫിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .

Mi Pad 5 കൂടാതെ Mi Pad 5 പ്രൊ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 11 ഇഞ്ചിന്റെ ട്രൂ ടോൺ ഡിസ്‌പ്ലേയിലാണ് Mi Pad 5 ,Mi Pad 5 പ്രൊ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റ് ,ഡോൾബി വിഷൻ കൂടാതെ HDR10 സപ്പോർട്ട് എന്നിവ ഈ രണ്ടു മോഡലുകൾക്കും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Mi Pad 5 മോഡലുകൾ Qualcomm Snapdragon 860 പ്രോസ്സസറുകളിലും കൂടാതെ Mi Pad 5 പ്രൊ മോഡലുകൾ Qualcomm Snapdragon 870 പ്രോസ്സസറുകളിലും ആണ് പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ Mi Pad 5 മോഡലുകൾ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് പുറത്തിറങ്ങിയിരിക്കുന്നത് .Mi Pad 5 പ്രൊ മോഡലുകളുടെ ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഇതിന്റെ 5ജി വേർഷനുകൾക്ക് 50 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .ബാറ്ററി ലൈഫ് തന്നെയാണ് ഈ Mi Pad ന്റെ പ്രധാന സവിശേഷതകൾ . 8,720mAhകൂടാതെ 8600mah ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .വില നോക്കുകയാണെങ്കിൽ Mi Pad 5 ന്റെ വില ആരംഭിക്കുന്നത്  CNY 1999 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ  22,900) രൂപയും കൂടാതെ Mi Pad 5 പ്രൊ മോഡലുകൾക്ക് CNY 2,499 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ  28,700) രൂപയും ആണ് വില വരുന്നത് .

MI MIX 4 ഫീച്ചറുകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.67 ഇഞ്ചിന്റെ ഫുൾ HD+ 10 ബിറ്റ് ട്രൂ കളർ AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ,120Hz റിഫ്രഷ് റേറ്റും കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഇതിന്റെ ഡിസ്പ്ലേ ഫീച്ചറുകൾ എടുത്തു പറയേണ്ട സവിശേഷതകളാണ് HDR10+,ഡോൾബി വിഷൻ സപ്പോർട്ട് , Corning Gorilla Glass Victus എന്നിവ .

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .octa-core Qualcomm Snapdragon 888+ പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസർ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ  & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയിരുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ Mi Mix 4  സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

4,500mAhന്റെ ബാറ്ററി ലൈഫും (120W wired ചാർജിങ് കൂടാതെ  50W വയർലെസ്സ്‌ ചാർജിംഗ് )ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകായാണെങ്കിൽ ബേസ് വേരിയന്റ് ആയ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 4,999(ഏകദേശം 57400 രൂപ )രൂപയും കൂടാതെ 12GB + 512GB വേരിയന്റുകൾക്ക്  CNY 6,299(ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ച്യേയുമ്പോൾ ഏകദേശം 72000 ) രൂപയും ആണ് വില വരുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo