Mi ഡേയ്സ് ഓഫറുകൾ നാളെ അവസാനിക്കുന്നു

Mi ഡേയ്സ് ഓഫറുകൾ നാളെ അവസാനിക്കുന്നു
HIGHLIGHTS

Mi ഡേയ്സ് ;ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഫെബ്രുവരി 23വരെ Mi ഡേയ്സ് ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ ,Mi A2 ,റെഡ്മി Y2 എന്നി സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi A2 ഇപ്പോൾ 13999 രൂപയ്ക്കും ഒപ്പം ആക്സിസ് കാർഡുകൾ ഉപയോഗിച്ചാൽ 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടോടെ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ഷവോമി റെഡ്മി നോട്ട് 5 പ്രൊ ആകട്ടെ 11999 രൂപയ്ക്കും 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കോടെയും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

Mi A2 

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നു .Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .

കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .

ഷവോമി റെഡ്മി Y2 

5.99-ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്.മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .പെർഫോമസിനെക്കുറിച്ചു പറയുകയാണെങ്കിൽ കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്  പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാത്തരം സവിശേഷതകളും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നുതന്നെ പറയാം .കൂടാതെ സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മികച്ച ക്യാമറകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് എന്ന് പറയാം .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത്

ഷവോമി റെഡ്മി നോട്ട് 5 പ്രൊ 

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .അലുമിനിയം ബോഡിയിലാണ് ഇതിന്റെ രൂപകൽപന .
1080 x 2160 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Qualcomm SDM636 Snapdragon 636 കൂടാതെ Android 7.1.2 (Nougat)ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

12 + 5 മെഗാപിക്സലിന്റെപിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ മുൻ ക്യാമറകളും ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .4000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസർ ,ഫാസ്റ്റ് ചാർജിങ് ബാറ്ററി ,ഹൈബ്രിഡ് ഡ്യൂവൽ സിം  (Nano-SIM, dual stand-by) എന്നിവ മറ്റു സവിശേഷതകൾ .Black, Champagne Gold, Rose Gold, Blue,റെഡ്  എന്നി നിറങ്ങളിൽ ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo