മുന്നറിയിപ്പില്ലാതെ OTTയിൽ വന്ന ‘അദൃശ്യം’ കിടിലമെന്ന് പ്രേക്ഷകർ

HIGHLIGHTS

ജോജു ജോർജ് കേന്ദ്ര കഥാപാത്രമായ മിസ്റ്ററി ത്രില്ലറാണ് Adrishyam

മലയാളത്തിന് പുറമെ തമിഴിലുമായാണ് സിനിമ നിർമിച്ചത്

തമിഴ് പതിപ്പിൽ പരിയേറും പെരുമാൾ ഫെയും കതിർ അഭിനയിക്കുന്നുണ്ട്

മുന്നറിയിപ്പില്ലാതെ OTTയിൽ വന്ന ‘അദൃശ്യം’ കിടിലമെന്ന് പ്രേക്ഷകർ

Adrishyam  OTT: ജോസഫ് എന്ന ചിത്രത്തിലൂടെ ത്രില്ലർ ചിത്രങ്ങളിലെ ജോജു ജോർജിന്റെ സെലക്ഷൻ എത്ര മികച്ചതാണെന്ന് മലയാളി അനുഭവിച്ചതാണ്. ഇപ്പോഴിതാ ജോജുവിന്റെ ഇരട്ട എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറും ഒടിടിയിൽ പ്രദർശനം ആരംഭിച്ചുകഴിഞ്ഞു.

Digit.in Survey
✅ Thank you for completing the survey!

Joju Georgeന്റെ അദൃശ്യം ഒടിടിയിൽ

ജോജു ജോർജ് കേന്ദ്ര കഥാപാത്രമായ മിസ്റ്ററി ത്രില്ലറും ഇപ്പോൾ OTTയിൽ സ്ട്രീമിങ് ആരംഭിച്ചു. Joju Georgeനൊപ്പം  നരേന്‍, ഷറഫുദ്ദീന്‍ എന്നിവരും മുഖ്യവേഷത്തിൽ എത്തിയ അദൃശ്യം(Adrishyam) ആണ് മികച്ച പ്രതികരണത്തോടെ ഒടിടിയിൽ പ്രദർശനം തുടരുന്നത്.  ആമസോൺ പ്രൈം വീഡിയോ(Amazon prime video)യിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. നവംബർ 18ന് തിയേറ്ററിലെത്തിയ ചിത്രമാണിത്.

മുന്നറിയിപ്പില്ലാതെ OTTയിൽ വന്ന 'അദൃശ്യം': കിടിലമെന്ന് പ്രേക്ഷകർ

മലയാളത്തിന് പുറമെ തമിഴിലുമായി പുറത്തിറങ്ങിയ ദ്വിഭാഷ ചിത്രത്തിൽ നിരവധി തമിഴ് അഭിനേതാക്കളും പങ്കുചേർന്നിട്ടുണ്ട്. പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നട്ടി നടരാജന്‍ എന്നിവർ അദൃശ്യത്തിന്റെ തമിഴ് പതിപ്പിൽ ഭാഗമാകുന്നു. തമിഴിൽ ചിത്രം യുക്കി എന്ന പേരിലാണ് പുറത്തിറങ്ങിയത്.
കാണാതായ ഒരു പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണമാണ് Mystery Thrillerന്റെ ഇതിവൃത്തം. ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, മുനിഷ്‌കാന്ത്, വിനോദിനി, അഞ്ജലി റാവു, സിനില്‍ സൈന്‍യുദീന്‍, ബിന്ദു സഞ്ജീവ് എന്നിവരാണ് Adrishyam സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. നവാഗതനായ സാക് ഹാരിസാണ് അദൃശ്യത്തിന്റെ സംവിധായകൻ. പാക്ക്യരാജ് രാമലിംഗമാണ് തിരക്കഥ. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണവും രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതവും ഒരുക്കിയിരിക്കുന്നു. നാവിസ് സേവ്യര്‍, സിജു മാത്യു  എന്നിവർ ചേർന്നാണ് അദ്യശ്യം നിർമിച്ചിരിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo