Lenovo Tab P11 Pro ഇതാ പുറത്തിറക്കി ;വില അറിയണോ ?

HIGHLIGHTS

Lenovo Tab P11 Pro 2nd gen ടാബ്‌ലറ്റുകൾ പുറത്തിറക്കി

39999 രൂപയാണ് ഈ ടാബ്‌ലെറ്റുകളുടെ വിപണിയിലെ വില വരുന്നത്

Lenovo Tab P11 Pro ഇതാ പുറത്തിറക്കി ;വില അറിയണോ ?

ഇന്ത്യൻ വിപണിയിൽ ഇതാ ലെനോവയുടെ പുതിയ ടാബ്‌ലറ്റുകൾ പുറത്തിറക്കിയിരിക്കുന്നു .Lenovo Tab P11 Pro 2nd gen എന്ന ടാബ്‌ലെറ്റുകളാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് ഈ ലെനോവോ ടാബ്‌ലറ്റുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ Lenovo Tab P11 Pro 2nd gen ടാബ്‌ലെറ്റുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

LENOVO TAB P11 PRO 2ND GEN SPECS AND FEATURES 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 11.2 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2560 x 1536 പിക്സൽ റെസലൂഷനും ഈ ടാബ്‌ലറ്റുകൾ എത്തിയിരിക്കുന്നു .കൂടാതെ 120Hz റിഫ്രഷ് റേറ്റും ലെനോവയുടെ ഈ ടാബ്‌ലറ്റുകൾ കാഴ്ചവെക്കുന്നുണ്ട് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Komponio 1300T പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 8200mAh ന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .USB-C, WiFi 6, കൂടാതെ  Bluetooth 5.1 എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വില നോക്കുകയാണെങ്കിൽ LENOVO TAB P11 PRO 2ND GEN മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 39999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo