ആധാറിൽ പുതിയ മിനുക്ക് പണികൾ വരുന്നു മോഡി സർക്കാരിൽ നിന്നും
By
Anoop Krishnan |
Updated on 12-Feb-2018
HIGHLIGHTS
ജൂലൈ മുതൽ എന്ന് സൂചന
ഇന്ത്യയിൽ ഇപ്പോൾ എല്ലാകാര്യത്തിനു വേണ്ട ഒര ഒരു കാര്യമാണ് ആധാർ .ആധാർ ഇല്ലാതെ നമുക്ക് ഇനി ഒന്നും തന്നെ ചെയ്യുവാൻ കഴിയില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു.എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വെച്ച് ഇനി ആധാർ ഉടമകളെ തിരിച്ചറിയാൻ മുഖവും അടയാളമാകുന്നു എന്നതാണ് .
Survey✅ Thank you for completing the survey!
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ്(യുഐഎഡിഐ) ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്ന് മുതലാണ് നിലവില്‍ വരിക.ഗൾഫ് രാജ്യങ്ങളിലെപോലെ പുതിയ ഫേസ് ഓഥന്റിക്കേഷന്‍ ഇന്ത്യയിലും നടപ്പിലാക്കുമെന്ന് യുഐഎഡിഐ അറിയിച്ചു .
നിലവില്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് അടയാളങ്ങളായ വിരലടയാളത്തിന്റെയോ കൃഷ്ണമണിയുടെയോ രേഖകള്‍ക്കൊപ്പമായിരിക്കും മുഖവും രേഖയായി സൂക്ഷിക്കുക.