KSRTC ടിക്കറ്റ് എടുക്കാൻ Google Pay; എന്നുമുതൽ?

HIGHLIGHTS

KSRTC-യിൽ Google Pay, QR Code വഴി പേയ്മെന്റ് നടപ്പിലാക്കാം

GPay വഴി മാത്രമല്ല, ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ticket booking നടത്താം

Chalo App വഴിയാണ് കെഎസ്ആർടിസി ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നത്

KSRTC ടിക്കറ്റ് എടുക്കാൻ Google Pay; എന്നുമുതൽ?

KSRTC ടിക്കറ്റ് ബുക്കിങ്ങിനായി UPI payment സംവിധാനം നടപ്പിലാക്കുമെന്ന് മാസങ്ങൾക്ക് മുമ്പേ പ്രഖ്യാപനമുണ്ടായിരുന്നു. എങ്കിലും ഇത് ട്രാക്കിലാക്കാൻ ഇതുവരെയും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് സാധിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ കെഎസ്ആർടിസിയിൽ Google Pay, QR Code വഴി പേയ്മെന്റ് നടപ്പിലാക്കാമെന്നും ഇത് 2 മാസങ്ങൾക്കുള്ളിൽ നടപ്പിലാകുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Digit.in Survey
✅ Thank you for completing the survey!

Google Pay ടിക്കറ്റ് ബുക്കിങ്ങിലേക്ക് KSRTC

ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൊണ്ടുവരുന്നതോടെ ചില്ലറത്തർക്കങ്ങൾക്ക് പരിഹാരമാകുമെന്ന് മാത്രമല്ല യാത്ര കൂടുതൽ സുഗമമാകുന്നതിനും ഇത് സഹായിക്കും. മൊബൈൽ ഫോണുകളിലെ GPay വഴി മാത്രമല്ല, ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ticket booking ഇനി സംസ്ഥാനത്തെ ട്രാൻസ്പോർട്ട് ബസുകളിൽ സാധ്യമാകുമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

KSRTC ടിക്കറ്റ് എടുക്കാൻ Google Pay; എന്നുമുതൽ?
KSRTC ടിക്കറ്റ് എടുക്കാൻ Google Pay; എന്നുമുതൽ?

KSRTC ഡിജിറ്റൽ പേയ്മെന്റ് എങ്ങനെ?

Chalo App വഴിയാണ് കെഎസ്ആർടിസി ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നതെന്നാണ് അറിയുന്നത്. ടിക്കറ്റ് ബുക്കിങ്ങിന് പുറമെ ബസ് സഞ്ചരിക്കുന്ന റൂട്ടും, നിലവിൽ ബസ് എവിടെയാണെന്നുമുള്ള ട്രാക്കിങ് ഫീച്ചറും ഈ സംവിധാനത്തിലൂടെ ലഭിക്കുന്നു. ഇങ്ങനെ ഓൺലൈൻ പേയ്മെന്റ് വഴി ടിക്കറ്റ് എടുക്കാനുള്ള സൌകര്യത്തിനായി ചലോ ആപ്പ് എന്ന സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിട്ടു.

നിലവിൽ മുംബൈ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഉപയോഗിക്കുന്നതും ഈ ചലോ ആപ്ലിക്കേഷനാണ്. ഡിസംബർ അവസാനത്തോടെ ഇതിനുള്ള ട്രയൽ റൺ ആരംഭിക്കുമെന്നാണ് വിവരം.

ചലോ ആപ്പും ടിക്കറ്റ് ബുക്കിങ്ങും

ഇഷ്യൂ ചെയ്യുന്ന ഓരോ ടിക്കറ്റിനും 13 പൈസ വീതം കെഎസ്ആർടിസി ചലോ ആപ്പിലേക്ക് നൽകണം. ടിക്കറ്റ് വിൽക്കുന്നതിനും സൗജന്യ പാസുകളെ കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ കെഎസ്ആർടിസിയ്ക്ക് ലഭിക്കും. അതുപോലെ ഏത് ബസ്സിലാണ് തിരക്കുള്ളതെന്ന് മനസിലാക്കാൻ ഡാറ്റ അനാലിസിസ് ഫീച്ചറും ഇതിലുണ്ട്.

പല നഗരങ്ങളിലെയും പൊതുഗതാഗത സംവിധാനത്തിലെ ടിക്കറ്റ് ബുക്കിങ്ങിന് ചലോ ആപ്പാണ് ഉപയോഗിക്കുന്നത്. മുംബൈ പോലുള്ള നഗരങ്ങളിൽ ടിക്കറ്റ് ബുക്കിങ്ങിന് ചലോ ആപ്പ് ഉപയോഗിക്കുന്നവർക്ക് തിരക്കുള്ള ബസുകളിൽ വരെ ആദ്യം പ്രവേശനം ലഭിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More: Tecno Spark Go 2024 Launch: ബജറ്റ് ഫോണായ Tecno Spark Go 2024 ഇന്ത്യൻ വിപണിയിലേക്ക്

ദിവസേന 2800 ബസുകളിൽ യാത്ര ചെയ്യുന്ന 35 ലക്ഷം യാത്രക്കാരിൽ 7 ലക്ഷം യാത്രക്കാർ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo